ഇമ്രാൻ ഖാനുമായുള്ള ബന്ധം ‘ലവ് ജിഹാദ്’?, മുഖത്തറ്റിച്ച മറുപടിയുമായി ലേഖ വാഷിങ്ടൺ

ഇമ്രാന്‍ ഖാന്റെ ഭാര്യ എന്നതിലുപരി സ്വന്തമായി വ്യക്തിമുദ്ര പദിപ്പിക്കാനാണ് ലേഖ ആഗ്രഹിക്കുന്നത്.

Lekha washington- Imran Khan, Imran Khan, Love jihad, bollywood
രേണുക വേണു| Last Modified ശനി, 21 ഫെബ്രുവരി 2026 (11:24 IST)
ബോളിവുഡ് താരങ്ങളായ ഇമ്രാന്‍ ഖാനും നടി ലേഖ വാഷിങ്ടണും തമ്മിലുള്ള ബന്ധത്തെ ലവ് ജിഹാദ് എന്ന് അധിക്ഷേപിക്കുന്നവര്‍ക്ക് മറുപടിയുമായി ലേഖ വാഷിങ്ങ്ടണ്‍. ഇമ്രാന്‍ ഖാന്റെ തിരിച്ചുവരവ്
ചിത്രമായ ഹാപ്പി പട്ടേല്‍: ഖതര്‍നാക് ജാസൂസിന്റെ
പ്രീമിയര്‍ ചടങ്ങില്‍ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ ഇരുവര്‍ക്കുമെതിരെ അധിക്ഷേപങ്ങള്‍ ഉയര്‍ന്നത്.

ഇന്‍സ്റ്റഗ്രാം റീലിലൂടെയാണ് ലേഖ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്. താനും ഇമ്രാന്‍ ഖാനും പല സംസ്‌കാരങ്ങളുടെയും മതപരമ്പരകളുടെയും പശ്ചാത്തലത്തില്‍ വളര്‍ന്നവരാണെന്ന് പറഞ്ഞ ലേഖ തന്റെ വീഡിയോകള്‍ വെറുപ്പും വിഭജനവും പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നത് തന്റെ നിലപാടുകള്‍ക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കി. ഞാന്‍ ബര്‍മീസ്, ഇറ്റാലിയന്‍, പഞ്ചാബി പശ്ചാത്തലമുള്ളയാളാണ്. വളര്‍ന്നത് ദക്ഷിണേന്ത്യയിലാണ്. അച്ഛന്‍ റോമന്‍ കത്തോലിക്കനാണ്. എന്നാല്‍ ദൈവവിശ്വാസിയല്ല. എന്നെ ലവ് ജിഹാദ് ചെയ്യുന്ന ഇമ്രാന്റെ അച്ഛന്‍ പകുതി ഹിന്ദുവും പകുതി സ്‌കോട്ടിഷുമാണ്. അമ്മ മുസ്ലീമാണ്.
ഇത് ലവ് ജിഹാദാണെങ്കില്‍ നിങ്ങള്‍ അങ്ങനെ പറഞ്ഞോളു. ലേഖ പറയുന്നു.


പ്രശസ്തനായ നടന്റെ പങ്കാളിയായി മാത്രം എന്നെ തിരിച്ചറിയുന്നതാണ് വിചിത്രം. വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ അത് തുടരട്ടെ, സ്‌നേഹിക്കപ്പെടുന്നവര്‍ക്ക് സ്‌നേഹിക്കാം. ലേഖ പറയുന്നു.

മുന്‍ ഭാര്യ അവന്തിക മാലിക്കുമായി 2019ല്‍ വേര്‍പിരിഞ്ഞ ഇമ്രാന്‍ ഖാന്‍ 2020 മുതലാണ് ലേഖ വാഷിങ്ങ്ടണുമായി പ്രണയത്തിലായത്. ലേഖയുമായുള്ള ബന്ധം തന്റെ ജീവിതത്തിന്റെ വളര്‍ച്ചയ്ക്കും സമാധാനത്തിനും വലിയ കരുത്ത് നല്‍കുന്നതായാണ് ഇമ്രാന്‍ ഖാന്‍ പറയുന്നത്. അതേസമയം ഇമ്രാന്‍ ഖാന്റെ ഭാര്യ എന്നതിലുപരി സ്വന്തമായി വ്യക്തിമുദ്ര പദിപ്പിക്കാനാണ് ലേഖ ആഗ്രഹിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :