അനുബന്ധ വാര്‍ത്തകള്‍
- അവിഹിതമുണ്ടെന്ന് പറഞ്ഞു പരത്തുന്നു, ജിഹാദിയെന്ന് വിളിച്ചു; ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി അൻസിബ
- നീനാ കുറുപ്പെ നീ ഇത്ര വൃത്തിക്കെട്ടവളാണെന്ന് വിചാരിച്ചില്ല, നീ പുഴുത്ത് ചാകുമെന്ന് ലക്ഷ്മി പ്രിയ,വാട്ട്സാപ്പ് ഗ്രൂപ്പ് സന്ദേശം പുറത്ത്
- എസ്ഐആര്‍: വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ പുറത്തായവര്‍ക്ക് പരാതി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും
- ക്രിക്കറ്റിലേക്ക് രാഷ്ട്രീയം വലിച്ചിഴയ്ക്കരുത്, സൂര്യകുമാറിന്റെ പഹല്‍ഗാം പരാമര്‍ശത്തിന് താക്കീത്, റൗഫും ഫര്‍ഹാനും ഇന്ന് ഹാജരാകും
- Rahul Mamkootathil: 'ഒന്നും രണ്ടുമല്ല, ആറ് പരാതികള്‍'; രാഹുല്‍ മാങ്കൂട്ടത്തിലിനു കുരുക്ക്, ഇരയായ യുവതിയും മുന്നോട്ടുവന്നേക്കും
കേട്ടാൽ അറക്കുന്ന തെറി പറഞ്ഞു, ടിനി ടോമിനെതിരെ പരാതിയുമായി നീന കുറുപ്പും
അതേസമയം ടിനിടോമിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച നടി അന്‍സിബയെ കേള്‍ക്കാന്‍ അമ്മ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
താരസംഘടനയായ അമ്മയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍. ടിനി ടോമിനെതിരെ അമ്മ ജനറല്‍ സെക്രട്ടറിക്കും പ്രസിഡന്റിനും പരാതി നല്‍കിയിരിക്കുകയാണ് നടി നീന കുറുപ്പ്. കുടുംബമേളക്കിടെ തന്നെ കൈയ്യേറ്റം ചെയ്‌തെന്നും ഭീഷണിപ്പെടുത്തിയെന്നും കേട്ടാല്‍ അറക്കുന്ന തെറി വിളിച്ചുവെന്നുമാണ് പരാതി. ഒറ്റപ്പെട്ട സംഭവമല്ല ഇതെന്നും മറ്റ് പലരോടും ടിനി ടോം ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടെന്നും നീന കുറുപ്പ് പറയുന്നു.
അതേസമയം ടിനിടോമിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച നടി അന്‍സിബയെ കേള്‍ക്കാന്‍ അമ്മ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. സംഘടനയ്ക്കുള്ളിലെ തര്‍ക്കം നാണക്കേടായെന്ന വിലയിരുത്തലിലാണ് താരങ്ങള്‍. ജൂണിലെ വാര്‍ഷിക പൊതുയോഗത്തിന് മുന്‍പായി പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഭാരവാഹികളുടെ ശ്രമം.