അനുബന്ധ വാര്‍ത്തകള്‍
- എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് മമ്മൂട്ടിക്ക്
- പവൻ കല്യാണിന്റെ ക്ലാപ്പോടെ തുടക്കം; ചിരഞ്ജീവി-ബോബി കൊല്ലി ചിത്രത്തിന് ഗ്രാൻഡ് ലോഞ്ച്, മുഖ്യവേഷത്തിൽ അനശ്വരയും
- മോഹൻലാലിനു ജന്മദിനാശംസ നേർന്ന് കമൽഹാസൻ
- Mohanlal: മോഹൻലാൽ അഥവാ അയലത്തെ കുറുമ്പൻ പയ്യൻ
- 'ലാലേട്ടാ മിന്നിച്ചു'; വീണ്ടും ജോർജ്ജ്കുട്ടിയെ ഏറ്റെടുത്ത് പ്രേക്ഷകർ
അവിഹിതമുണ്ടെന്ന് പറഞ്ഞു പരത്തുന്നു, ജിഹാദിയെന്ന് വിളിച്ചു; ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി അൻസിബ
മതംമാറ്റം അടക്കം നടത്തുന്നു എന്നുപറഞ്ഞ് തന്നെ ജിഹാദി എന്നു വിളിച്ചു
Ansiba Hassan and Tiny Tom
നടൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അൻസിബ ഹസൻ. താരസംഘടനയായ 'അമ്മ'യിലെ അഭിപ്രായവ്യത്യാസങ്ങൾ മറനീക്കി പുറത്തുവരികയാണ്. ടിനി ടോം തനിക്കെതിരെ സംസാരിച്ചതിനെ തുടർന്നാണ് അൻസിബ സംഘടനയുടെ എക്‌സിക്യൂട്ടീവിൽ നിന്ന് രാജിവച്ചത്.
മതംമാറ്റം അടക്കം നടത്തുന്നു എന്നുപറഞ്ഞ് തന്നെ ജിഹാദി എന്നു വിളിച്ചു. അവിഹിതമുണ്ടെന്ന തരത്തിൽ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. ടിനി ടോം വ്യക്തിവൈരാഗ്യം തീർക്കുകയാണെന്നും അൻസിബ ആരോപിച്ചു.
'അമ്മ'യുടെ കുടുംബസംഗമത്തിനു തലേന്ന് നടി നീന കുറുപ്പിനെ ടിനി ടോം കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി മറ്റുള്ളവർ പറഞ്ഞ് താൻ കേട്ടിട്ടുണ്ടെന്ന് അൻസിബ പറഞ്ഞു. നീന കുറുപ്പ് പരാതി നൽകിയിട്ടുണ്ടെന്നും അൻസിബ പറഞ്ഞു.