1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Deadline to file complaints against those excluded from voter list revision ends today

എസ്‌ഐആര്‍: വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ പുറത്തായവര്‍ക്ക് പരാതി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

SIR, Election Commission Kerala, Voters List,Kerala News,എസ്ഐആർ, തിരെഞ്ഞെടുപ്പ് കമ്മീഷൻ, വോട്ടർ പട്ടിക, കേരളവാർത്ത
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ പുറത്തായവര്‍ക്ക് പരാതി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. വോട്ടര്‍പട്ടികയ്ക്ക് പുറത്തായത് 25 ലക്ഷത്തോളം പേരാണ്. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്താന്‍ കഴിയാത്തവരെയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. പട്ടിക രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ബൂത്ത് ലെവല്‍ ഏജന്റ് മാര്‍ക്ക് കൈമാറിയിരുന്നു.
 
അതേസമയം രേഖകള്‍ ഹാജരാക്കേണ്ടവരുടെ എണ്ണവും കുത്തനെ വര്‍ദ്ധിച്ചിട്ടുണ്ട്. പലര്‍ക്കും ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് പരാതിയും ഉണ്ട്. അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി നേരത്തെ ഈ മാസം 22 വരെയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് സമയപരിധി ഇന്നുവരെ നീട്ടുകയായിരുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
മുഖ്യമന്ത്രി പദത്തിനായി ശ്രമിക്കില്ല, പ്രചാരണത്തിനുണ്ടാകും: ശശി തരൂര്‍