1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Amma Family meet controversy lakshmi priya neena kurup audio clip leak

നീനാ കുറുപ്പെ നീ ഇത്ര വൃത്തിക്കെട്ടവളാണെന്ന് വിചാരിച്ചില്ല, നീ പുഴുത്ത് ചാകുമെന്ന് ലക്ഷ്മി പ്രിയ,വാട്ട്സാപ്പ് ഗ്രൂപ്പ് സന്ദേശം പുറത്ത്

ലക്ഷ്മിപ്രിയയുടെ പെരുമാറ്റം അതിരുവിട്ടതാണെന്നും സംഘടന അന്തസ്സിന് ചേരാത്തതാണെന്നും നീനാക്കുറുപ്പും വ്യക്തമാക്കി.

Amma Meet Controvery, Lakshmi Priya, Neena kurupp,Audio leak
കൊച്ചിയിലെ കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന 'അമ്മ' കുടുംബസംഗമത്തിന്റെ നടത്തിപ്പിനെ ചൊല്ലി സംഘടനാഭാരവാഹികള്‍ക്കിടയില്‍ വാക്‌പോര്. ലക്ഷ്മിപ്രിയ കോര്‍ഡിനേറ്റ് ചെയ്ത ഡാന്‍സ് പ്രോഗ്രാമില്‍ കോസ്റ്റ്യൂം ധരിച്ചു നിന്ന ഒരു കുട്ടിയെ സ്റ്റേജില്‍ കയറ്റാന്‍ നീന കുറുപ്പ് അനുവദിച്ചില്ലെന്നാണ് ആരോപണം. ഇതിനെ തുടര്‍ന്ന് ലക്ഷ്മിപ്രിയ 'അമ്മ'യുടെ ആഭ്യന്തര വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നീനാക്കുറുപ്പിനെതിരെയിട്ട ഓഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നീനാക്കുറുപ്പും ഇതിന് മറുപടി നല്‍കിയതോടെ പരസ്യമായ വാക്‌പോരിലേക്ക് ഇതെത്തിയിരിക്കുകയാണ്.
 
ഗതിക്കിട്ടാതെ നരകിച്ച് ചാകും, പുഴുത്ത് പുഴുത്ത് ചാകും എന്ന് തുടങ്ങിയ ശാപവാക്കുകളും വ്യക്തിപരമായ അധിക്ഷേപങ്ങളും നിറഞ്ഞ സന്ദേശങ്ങളാണ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ലക്ഷ്മിപ്രിയ ഇടത്. നീനയുടെ അഭിനയശേഷിയേയും സൗന്ദര്യത്തെയുമെല്ലാം പരിഹസിച്ച് കൊണ്ടാണ് ലക്ഷ്മിപ്രിയയുടെ ഓഡിയോ സന്ദേശങ്ങള്‍. എന്നാല്‍ ലക്ഷ്മിപ്രിയയുടെ പെരുമാറ്റം അതിരുവിട്ടതാണെന്നും സംഘടന അന്തസ്സിന് ചേരാത്തതാണെന്നും നീനാക്കുറുപ്പും വ്യക്തമാക്കി.
 
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം 'അമ്മ'യില്‍ ഉണ്ടായ ഘടനാ പരിഷ്‌കാരങ്ങളുടെ ഭാഗമായി ശ്വേത മേനോന്‍ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് 6 മാസമാകുമ്പോഴാണ് അമ്മയ്ക്കുള്ളില്‍ പുതിയ ആഭ്യന്തര തര്‍ക്കമുണ്ടായിരിക്കുന്നത്. ഓഡിയോ ക്ലിപ്പ് ഇരു നടിമാരുടേതാണ് എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 'അമ്മ' ഭാരവാഹികള്‍ ഇതുവരെ വിഷയത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ബീഫിനൊപ്പം പൊറോട്ട വിളമ്പിയാല്‍ കഴിക്കാന്‍ ആരെയും നിര്‍ബന്ധിപ്പിക്കേണ്ടി വരില്ലായിരുന്നു- വിജി വെങ്കിടേഷ്