1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. NYC Mayor Zohran Mamdani explores potential arrest of Benjamin Netanyahu

നെതന്യാഹു യുദ്ധക്കുറ്റവാളി, ന്യൂയോർക്കിലെത്തിയാൽ അറസ്റ്റ്?, നീക്കവുമായി മംദാനി

Benjamin Netanyahu
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ന്യൂയോര്‍ക്കിലെത്തിയാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതകള്‍ പരിശൊധിക്കുന്നതായി ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മംദാനി. നെതന്യാഹുവിന് മുകളില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി കുറ്റം ചുമത്തിയിട്ടുള്ളതാണെന്നും യുദ്ധക്കുറ്റവാളിയായ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നിയമവിഭാഗവുമായി നടത്തുന്നുണ്ടെന്നും മംദാനി വ്യക്തമാക്കി.
 
ദി ന്യൂയോര്‍ക്ക് ടൈംസിന്റെ ദി ഇന്റര്‍വ്യൂ എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു മംദാനി. ഗാസയിലെ ഇസ്രായേല്‍ നടത്തുന്ന അധിനിവേശത്തെ വംശഹത്യയെന്നാണ് മംദാനി വിശേഷിപ്പിച്ചത്. നേരത്തെ തിരെഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ന്യൂയോര്‍ക്കില്‍ നെതന്യാഹു വന്നാല്‍ അറസ്റ്റ് ചെയ്യുമെന്ന വാഗ്ദാനം മംദാനി നല്‍കിയിരുന്നു.
 
 സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പങ്കെടുക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ന്യൂയോര്‍ക്കിലെത്താന്‍ സാധ്യതയുണ്ട്. 2024ലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതകളാണ് മംദാനി നോക്കുന്നത്. അന്താരാഷ്ട്രകോടതിയുടെ വിധിയെ അമേരിക്ക ഇതുവരെയും അംഗീകരിച്ചിട്ടില്ല. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി തന്നെ പിരിച്ചുവിടണമെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി അടക്കമുള്ളവര്‍ അഭിപ്രായപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് മംദാനിയുടെ നീക്കം.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
അഭിപ്രായവ്യത്യാസം പാർട്ടിവേദിയിലാകാം, വ്യക്തിപരമായ അഭിപ്രായങ്ങൾ വേണ്ട, പാർട്ടി വക്താക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കെപിസിസി