അനുബന്ധ വാര്ത്തകള്
- HBD Mohanlal: ദൃശ്യം 3ൽ ലാലേട്ടൻ തിരികൊളുത്തും, പിന്നാലെ തരുൺമൂർത്തി, ദിലീഷ് പോത്തൻ, പ്രിയദർശൻ ചിത്രങ്ങൾ
- നിങ്ങളെ രക്ഷിക്കാനാരും വരില്ല, സ്വന്തം കാലിൽ നിന്നതിന് ശേഷം മതി കല്യാണം: യുവതികളോട് കങ്കണ
- ദൃശ്യം ചെയ്യുന്നില്ലെന്ന് തീരുമാനിച്ചതായിരുന്നു, മമ്മൂക്കയാണ് നല്ല വേഷമാണെന്ന് പറഞ്ഞ് നിർബന്ധിച്ചത് : മീന
- നടൻ ദർശൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചതായി അഭ്യൂഹം, കാണാൻ അനുവദിക്കണമെന്ന് അപേക്ഷിച്ച് ഭാര്യ
- Manju Pathrose : പറയാൻ ചമ്മലുണ്ട്, സബ്സ്ക്രിപ്ഷൻ തുടങ്ങി, ത്രസിപ്പിക്കുന്ന രംഗങ്ങൾ പ്രതീക്ഷിക്കരുത്
'ലാലേട്ടാ മിന്നിച്ചു'; വീണ്ടും ജോർജ്ജ്കുട്ടിയെ ഏറ്റെടുത്ത് പ്രേക്ഷകർ
ആദ്യ രണ്ട് ഭാഗങ്ങളിൽ നിന്ന് അൽപ്പം വ്യത്യസ്തമായ ഷെയ്ഡാണ് ഇത്തവണ ജോർജ്ജ്കുട്ടിക്കു ഉള്ളത്
Mohanlal (Drishyam 3)
മൂന്നാം വരവിലും നാലാം ക്ലാസുകാരൻ ജോർജ്ജ്കുട്ടി നിരാശപ്പെടുത്തിയില്ല. ദൃശ്യം 3 ലെ ഏറ്റവും വലിയ പോസിറ്റീവ് ഫാക്ടർ മോഹൻലാലിന്റെ പ്രകടനം തന്നെയെന്ന് പ്രേക്ഷകർ. സിനിമയ്ക്കു മികച്ച അഭിപ്രായം ലഭിക്കുന്നതിനൊപ്പം മോഹൻലാലിന്റെ പേർഫോമൻസും വാനോളം വാഴ്ത്തപ്പെടുന്നു.
ആദ്യ രണ്ട് ഭാഗങ്ങളിൽ നിന്ന് അൽപ്പം വ്യത്യസ്തമായ ഷെയ്ഡാണ് ഇത്തവണ ജോർജ്ജ്കുട്ടിക്കു ഉള്ളത്. ആദ്യ ഭാഗത്തിലെ പോലെ പെർഫോം ചെയ്യാനുള്ള സ്‌പേസും കൂടുതലാണ്. ജോർജ്ജ്കുട്ടി കടന്നുപോകുന്ന വൈകാരിക തലങ്ങളെയെല്ലാം മോഹൻലാൽ ഗംഭീരമാക്കിയിട്ടുണ്ട്. ക്ലൈമാക്‌സിനോടു അടുക്കുമ്പോഴുള്ള മോഹൻലാലിന്റെ പെർഫോമൻസ് എടുത്തുപറയേണ്ടതാണ്.
സിനിമ ഡൗൺ ആയി പോകാവുന്ന ചില സ്ഥലങ്ങളിൽ മോഹൻലാലിന്റെ പെർഫോമൻസാണ് പിടിച്ചുനിർത്തുന്നത്. മീന, അൻസിബ ഹസൻ, എസ്‌തേർ അനിൽ എന്നിവർക്കൊപ്പമുള്ള മോഹൻലാലിന്റെ കോംബിനേഷൻ സീനുകൾ പ്രേക്ഷകരെ ഒരേസമയം കരയിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്യും. ജന്മദിനത്തിൽ തന്നെ ഇത്രയും മികച്ച പെർഫോമൻസ് തങ്ങൾക്കു സമ്മാനിച്ചതിനു പ്രേക്ഷകർ മോഹൻലാലിനു നന്ദി പറയുകയാണ്.