അനുബന്ധ വാര്‍ത്തകള്‍
- ലാലേട്ടന് ഫാന്‍സ്, ഗെറ്റ് റെഡി: ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ പുതിയ സിനിമ, സ്ഥിരീകരിച്ച് ആന്റണി പെരുമ്പാവൂര്‍
- നായകന്മാരേക്കാൾ ഉയരമുള്ളത് കരിയറിനെ ബാധിച്ചു, കാല് വളച്ചുവരെ അഭിനയിച്ചു, ആത്മവിശ്വാസം കാണിച്ചത് ആ താരം മാത്രം : പൂജ ബത്ര
- രവീണ രവിയും സംവിധായകൻ ദേവനും വിവാഹിതരായി; ഹൃദയസ്പർശിയായ കുറിപ്പുമായി ശ്രീജ രവി
- മോഹിനിയാട്ടം ഇനി കുടുംബങ്ങളിൽ ചിരി പടർത്തും, ഒടിടി റിലീസ് പ്രഖ്യാപിച്ചു
- ധുരന്ധറിന് പിന്നാലെ വീണ്ടും രൺവീർ-ആദിത്യ കൂട്ടുകെട്ട്? ബിഗ് ബജറ്റ് ചിത്രത്തിനായി ചർച്ചകൾ സജീവം
Manju Pathrose : പറയാൻ ചമ്മലുണ്ട്, സബ്സ്ക്രിപ്ഷൻ തുടങ്ങി, ത്രസിപ്പിക്കുന്ന രംഗങ്ങൾ പ്രതീക്ഷിക്കരുത്
തെറ്റായ പ്രതീക്ഷകളോടെ ആരും പണം നല്കി സബ്സ്ക്രൈബ് ചെയ്യേണ്ടെന്ന് താരം പറയുന്നു.
ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് താനും ആരംഭിച്ചതായി നടി മഞ്ജു പത്രോസ്. അളിയന്‍സ് എന്ന പരമ്പരയുടെ ലൊക്കേഷനില്‍ വെച്ച് പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ഈ വിവരം ആരാധകരെ അറിയിച്ചത്. പലരും സബ്സ്ക്രിപ്ഷന് പ്ലാറ്റ്ഫോമുകളിലൂടെ മോശമായ രീതിയില്‍ പണമുണ്ടാക്കുന്നതിനാല്‍ തന്നെ ഇക്കാര്യം തുറന്ന് പറയാന്‍ തനിക്ക് ചമ്മലുണ്ടായിരുന്നുവെന്നും താരം പറയുന്നു.
തെറ്റായ പ്രതീക്ഷകളോടെ ആരും പണം നല്കി സബ്സ്ക്രൈബ് ചെയ്യേണ്ടെന്ന് താരം പറയുന്നു. നിലവില്‍ 2 പേര് സബ്സ്ക്രൈബ് ചെയ്തുകഴിഞ്ഞു. അത് അഞ്ചുപേരായാല്‍ പോലും കൃത്യമായി കണ്ടന്റ് നല്‍കുമെന്ന് മഞ്ജു പറഞ്ഞു. സബ്സ്ക്രിപ്ഷന് എന്നത് ഭയങ്കരമായി ദുരുപയോഗം ചെയ്തിട്ട് അതിപ്പോള്‍ പുറത്തുപറയാന്‍ പറ്റാത്ത സംഗതിയായി മാറീട്ടുണ്ട്. എനിക്ക് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് സബ്സ്ക്രിപ്ഷന് അറിയിപ്പ് വന്നിരുന്നു. എന്നാല്‍ പിന്നെ ഞാനും തുടങ്ങാമെന്ന് വെച്ചു. വളരെ കുറച്ചുപേര്‍ ചെയ്യുന്ന തോന്ന്യാസങ്ങള് കാരണം നന്നായി ഉപയോഗിക്കാവുന്ന ഒരു പ്ലാറ്റ്ഫോമിനെ മോശമാക്കുന്ന നിലയിലേക്ക് വന്നിരിക്കുകയാണ്. ഞാന്‍ സബ്സ്ക്രിപ്ഷന് തുടങ്ങുകയാണ്.
നിങ്ങളില്‍ കഴിയുന്നവര്‍ സബ്സ്ക്രൈബ് ചെയ്യണം, സബ്സ്ക്രൈബ് ചെയ്തു എന്ന് കരുതി നിങ്ങള്‍ പ്രതീക്ഷിക്കുന്ന ത്രസിപ്പിക്കുന്ന രംഗങ്ങളൊന്നും അതിലുണ്ടാവില്ല. അങ്ങനെ താല്പര്യമുള്ളവര് സംബ്സ്ക്രൈബ് ചെയ്യണ്ട. എന്റെ ജീവിതാനുഭവങ്ങള്‍, ചെറിയ യാത്രകള്‍, എന്നെ വിഷമിപ്പിക്കുന്ന, സന്തോഷം തരുന്ന കാര്യങ്ങളെല്ലാം പങ്കുവെയ്ക്കാനുള്ള സ്ഥലം എന്നതാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ജൂണ്‍ ഒന്നാം തീയതി മുതല്‍ വീഡിയോ ചെയ്യണം എന്ന് കരുതി ഇരിക്കുകയാണ്. നമുക്ക് ഇടയ്ക്ക് ലൈവ് ആയിട്ടും കാണാം, എല്ലാവരും സബ്സ്ക്രൈബ് ചെയ്യുക. മഞ്ജു പത്രോസ് വീഡിയോയില്‍ പറയുന്നു.