1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Indian rupee record low import controls to follow

രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ: ഇറക്കുമതിക്ക് കർശന നിയന്ത്രണം വന്നേക്കും

ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുക, രൂപയെ ശക്തിപ്പെടുത്തുക, വ്യാപാരക്കമ്മി കുറയ്ക്കുക എന്നിവയ്ക്കാകും കൂടുതല്‍ പ്രാധാന്യം നല്‍കുക.

Indian rupee, Import control,West Asia Crisis, Indian Economy
ഡോളറിനെതിരായ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച. ബുധനാഴ്ച രാവിലത്തെ വ്യാപരത്തിനിടെ മൂല്യം 96.90 നിലവാരത്തിലേക്ക് താഴ്ന്നു. രൂപ റെക്കോഡ് ഇടിവ് നേരിടുന്ന പശ്ചാത്തലത്തില്‍ ഇറക്കുമതിക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുക, രൂപയെ ശക്തിപ്പെടുത്തുക, വ്യാപാരക്കമ്മി കുറയ്ക്കുക എന്നിവയ്ക്കാകും കൂടുതല്‍ പ്രാധാന്യം നല്‍കുക.
 
ഇറാന്‍ യുദ്ധം ആരംഭിച്ച ഫെബ്രുവരി മുതല്‍ രൂപയുടെ മൂല്യത്തില്‍ ഇതുവരെ 6 ശതമാനമാണ് ഇടിവുണ്ടായി. ഏപ്രില്‍ മാസത്തിലെ വ്യാപാര കമ്മി 28.4 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. മാര്‍ച്ചില്‍ ഇതില്‍ 20.7 ബില്യണ്‍ ഡോളറായിരുന്നു. അമേരിക്ക- ഇറാന്‍ പ്രതിസന്ധി മൂലം ആഗോളതലത്തില്‍ പണപ്പെരുപ്പം ഉയരുമെന്ന ഭീതിയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ധനമന്ത്രാലയം, വാണിജ്യമന്ത്രാലയം എന്നിവയുടെ പ്രതിനിധികള്‍ സാഹചര്യം വിലയിരുത്താന്‍ അടുത്തയാഴ്ച യോഗം ചേരും.
 
 ഇറക്കുമതിയെ ആശ്രയിക്കേണ്ടാത്തതും ആഭ്യന്തരമായി ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നതുമായ സാധനങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിതരണ ശൃംഖലയെ ബാധിക്കാത്ത രീതിയിലുള്ള നിയന്ത്രണങ്ങളാകും കൊണ്ടുവരിക.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക