1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Pooja Batra says she lost many movies because of her height

നായകന്മാരേക്കാൾ ഉയരമുള്ളത് കരിയറിനെ ബാധിച്ചു, കാല് വളച്ചുവരെ അഭിനയിച്ചു, ആത്മവിശ്വാസം കാണിച്ചത് ആ താരം മാത്രം : പൂജ ബത്ര

Pooja Batra, Cinema News, Bollywood,Salman Khan, Height
മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ചന്ദ്രലേഖ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ്. ഇന്നും സിനിമയിലെ പല ഡയലോഗുകളും മലയാളികള്‍ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്നവയാണ്. തിയേറ്ററുകളില്‍ വന്‍ വിജയമായ സിനിമയില്‍ പൂജ ബത്രയായിരുന്നു മോഹന്‍ലാലിന്റെ നായികയായി വന്നത്.
 
 മോഡലിംഗില്‍ നിന്നും സിനിമയിലെത്തിയ പൂജ ബത്ര നിരവധി ബോളിവുഡ് സിനിമകളിലും വേഷമിട്ടിട്ടുണ്ട്. സല്‍മാന്‍ ഖാന്‍ അടക്കമുള്ള താരങ്ങളുടെ നായികയായെങ്കിലും താരത്തിന്റെ ഉയരക്കൂടുതല്‍ പലപ്പോഴും  അവസരങ്ങള്‍ നഷ്ടമാകാന്‍ കാരണമായിട്ടുണ്ട്. ഹാര്‍പേഴ്‌സ് ബസാര്‍ നടത്തിയ അഭിമുഖത്തില്‍ ഇതിനെ പറ്റി തുറന്നുസംസാരിച്ചിരിക്കുകയാണ് പൂജ. തന്നെ പോലെ സംഗീത ബിജ്‌ലാനിക്കും ഉയരക്കൂടുതല്‍ കാരണം അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും പൂജ പറയുന്നു.
 
സംഗീത എന്റെ ഐഡലായിരുന്നു. അതിസുന്ദരി , മോഡല്‍. അഭിനയമികവും സൗന്ദര്യവും ഉണ്ടായിട്ടും 8 വര്‍ഷമെ സംഗീതയ്ക്ക് നായികയായി നില്‍ക്കാന്‍ കഴിഞ്ഞത്. ഉയരക്കൂടുതലായിരുന്നു പ്രശ്‌നമെന്ന് അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. സമാനമായിരുന്നു എന്റെ അവസ്ഥ. എന്റെ കഥാപാത്രങ്ങള്‍ക്ക് ഞാന്‍ എന്റെ ബെസ്റ്റ് നല്‍കി. എന്നാല്‍ എന്റെ ഉയരക്കൂടുതല്‍ നായകന്മാരെ അലോസരപ്പെടുത്തിയിരുന്നു. പല സിനിമകളും അങ്ങനെ നഷ്ടമായിട്ടുണ്ട്. എന്നാല്‍ ഞാനും സംഗീതയുമെല്ലാമാണ് പിന്നീട് വന്ന സുസ്മിത സെന്നിനും ദീപിക പദുക്കോണിനുമെല്ലാം വഴിയൊരുക്കിയത്.
 
നായകന് ഉയരമുണ്ടെന്ന് തോന്നിപ്പിക്കാന്‍ ക്ലോസപ്പ് ഷോട്ടുകളെടുക്കുമ്പോള്‍ കാല് വളച്ചുവെച്ചെല്ലാം നില്‍ക്കേണ്ടി വന്നിട്ടുണ്ട്. ഉയരം കുറവ് തോന്നിപ്പിക്കുന്ന തരത്തില്‍ വസ്ത്രങ്ങള്‍ ധരിക്കേണ്ടി വന്നിട്ടുണ്ട്. അതേസമയം സംഗീതയുടെ മുന്‍ കാമുകന്‍ കൂടിയായ സല്‍മാന്‍ ഖാന് ഈ ഉയരക്കൂടുതല്‍ പ്രശ്‌നമായി തോന്നിയിരുന്നില്ലെന്നും നീ ധൈര്യമായി ഹീല്‍സ് ധരിച്ചോളു എനിക്കൊരു ബുദ്ധിമുട്ടും ഇല്ലെന്നായിരുന്നു സല്‍മാന്‍ പറഞ്ഞിരുന്നതെന്നും പൂജ പറയുന്നു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Patriot: വീണ്ടും 80 കോടിയിൽ ബ്രേക്കിട്ട് മമ്മൂട്ടി; 'പേട്രിയറ്റ്' പരാജയം !