1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Antony perumbavur confirms movie with dileesh pothan

ലാലേട്ടന്‍ ഫാന്‍സ്, ഗെറ്റ് റെഡി: ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ പുതിയ സിനിമ, സ്ഥിരീകരിച്ച് ആന്റണി പെരുമ്പാവൂര്‍

ദൃശ്യം 3 ആണ് മോഹന്‍ലാലിന്റെ റിലീസിനായി തയ്യാറെടുക്കുന്ന പുതിയ സിനിമ. മെയ് 21നാകും സിനിമ റിലീസ് ചെയ്യുക.

Mohanlal
ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ സിനിമ അണിയറയില്‍ ഒരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ ശരിവെച്ച് ആന്റണി പെരുമ്പാവൂര്‍. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയില്‍ ബെഞ്ച് മാര്‍ക്ക് സൃഷ്ടിച്ച ദിലീഷ് മോഹന്‍ലാല്‍ സിനിമ ഒരുക്കുമ്പോള്‍ പ്രതീക്ഷകളും ഏറെയാണ്.
 
എക്‌സില്‍ ആരാധകരോട് സംവദിക്കവെ ആന്റണിയാണ് ദിലീഷ് പോത്തന്‍ സിനിമയെ കുറിച്ച് സംസാരിച്ചത്. ഷിബു ബേബ്ബി ജോണാകും സിനിമ നിര്‍മിക്കുക. ആസിഫ് അലിയും സിനിമയില്‍ ഒരു പ്രധാനകഥാപാത്രമായി എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ തരുണ്‍ മൂര്‍ത്തി സിനിമയായ അതിമനോഹരത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് മോഹന്‍ലാല്‍. ദൃശ്യം 3 ആണ് മോഹന്‍ലാലിന്റെ റിലീസിനായി തയ്യാറെടുക്കുന്ന പുതിയ സിനിമ. മെയ് 21നാകും സിനിമ റിലീസ് ചെയ്യുക.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇത്തവണ പ്രേംകുമാർ ട്രാക്ക് മാറ്റുന്നു, മെയ്യഴകന് ശേഷം ആക്ഷൻ ത്രില്ലർ, ഫഹദിന് നായികയായി ശിവദ