അനുബന്ധ വാര്‍ത്തകള്‍
- അമ്മയാകാനോ വിവാഹിതയാകാനോ തോന്നിയിട്ടില്ല, 56ലും സിംഗിൾ ലൈഫ് : ലക്ഷ്മി ഗോപാലസ്വാമി
- Mammootty - Nitish Sahadev Movie: മമ്മൂട്ടി കമ്പനിയുടെ ഏറ്റവും ചെലവേറിയ ചിത്രം; മമ്മൂട്ടി വ്യത്യസ്ത വേഷത്തിൽ
- ഇറാനില്‍ പോലീസുകാരന് ഒരു മാസത്തേക്ക് യുവതിയെ വിവാഹം കഴിച്ചു; ഇറാനിലെ താല്‍ക്കാലിക വിവാഹ സമ്പ്രദായമായ സിഗെ എന്താണ്?
- നടന്മാരുടെ കാര്യമാണെങ്കിൽ എന്താ പ്രായമൊന്നും പറയാത്തത്, ഇതാണോ പത്രപ്രവർത്തനം, വിവാഹവാർത്തകൾ തള്ളി അനുഷ്ക
- 'കോടതി പുനര്‍വിവാഹത്തെ നിരുത്സാഹപ്പെടുത്തരുത്': വിധവയുടെ നഷ്ടപരിഹാരത്തിനുള്ള അവകാശം ശരിവച്ച് ഹൈക്കോടതി
രവീണ രവിയും സംവിധായകൻ ദേവനും വിവാഹിതരായി; ഹൃദയസ്പർശിയായ കുറിപ്പുമായി ശ്രീജ രവി
അടുത്ത ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം നടന്നത്.
തെന്നിന്ത്യന്‍ സിനിമാരംഗത്തെ ശ്രദ്ധേയ ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ രവീണ രവിയും സംവിധായകന് ദേവനും വിവാഹിതയായി. അടുത്ത ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം നടന്നത്. വിവാഹത്തിന് പിന്നാലെ രവീണയുടെ അമ്മയും നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ശ്രീജ രവി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഭര്‍ത്താവും പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ രവീന്ദ്രനാഥ് രവിയുടെ അഭാവത്തില്‍ മകളുടെ വിവാഹം വലിയ ആഘോഷമായി നടത്താനുള്ള മാനസികാവസ്ഥ തനിക്കില്ലായിരുന്നുവെന്ന് ശ്രീജ രവി കുറിപ്പില്‍ പറയുന്നു. ജീവിതത്തിലെ അതീവ വികാരഭരിതമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്, അതിനാലാണ് ചടങ്ങ് സ്വകാര്യമായി നടത്തിയത്. ക്ഷണിക്കാനോ വ്യക്തിപരമായി വിവരം അറിയിക്കാനോ സാധിക്കാതിരുന്ന എല്ലാവരോടും ആത്മാര്‍ഥമായി ക്ഷമ പറയുന്നുവെന്നും ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ശ്രീജ രവി കുറിച്ചു.
സിനിമാ ജീവിതത്തിലെ അഞ്ച് പതിറ്റാണ്ട് നീണ്ട ബന്ധങ്ങളൊക്കെയും പങ്കുചേരുന്ന വലിയൊരു ആഘോഷം നടത്തണമെന്നത് വലിയ ആഗ്രഹമായിരുന്നെങ്കിലും വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വിവാഹ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കേണ്ടി വന്നതിനാല്‍ വിപുലമായ ചടങ്ങുകള്‍ സംഘടിപ്പിക്കാന്‍ സാധിച്ചില്ലെന്ന് ശ്രീജ രവി പറയുന്നു. സഹോദരിമാരുടെയും അടുത്ത സുഹൃത്തുക്കളുടെയും പിന്തുണയാണ് കരുത്തായത്. ദൈവാനുഗ്രഹവും ഗുരുക്കന്മാരുടെയും സുഹൃത്തുക്കളുടെയും പിന്തുണയും കൊണ്ട് ചടങ്ങുകള്‍ മനോഹരമായി.
വാലാട്ടി സിനിമയുടെ സംവിധായകനാണ് രവീണ രവിയെ വിവാഹം ചെയ്ത ദേവന്. കൂടാതെ ഫര്‍സി, ജൂബിലി എന്നീ ജനപ്രിയ വെബ് സീരീസുകളുടെ മലയാളം പതിപ്പിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം ഡബ്ബിംഗ് ലോകത്ത് ആറാം വയസ്സ് മുതല്‍ സാന്നിധ്യം അറിയിച്ച ആര്‍ട്ടിസ്റ്റാണ് രവീണ രവി. തെന്നിന്ത്യയിലെ മുന്‍നിര നായികമാര്‍ക്ക് ശബ്ദം നല്‍കിയിട്ടുള്ള രവീണ ലവ് ടുഡേ, മാമന്നന് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
വിവാഹശേഷവും ദേവന്റെയും കുടുംബത്തിന്റെയും പിന്തുണയോടെ രവീണ ഡബ്ബിംഗിലും അഭിനയത്തിലും സജീവമായി തുടരുമെന്ന് ശ്രീജ രവി വ്യക്തമാക്കി. സിനിമാ മേഖലയിലെ നിരവധി പ്രമുഖരാണ് പുതിയ ദമ്പതികള്‍ക്ക് ആശംസകളുമായി രംഗത്തെത്തിയത്.