1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mammootty Nitish Sahadev Movie Started

'എല്ലാം സെറ്റ്, ഇനി തലൈവർ വരട്ടെ'; ആരാധകർ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രത്തിനു തുടക്കമായി

മമ്മൂട്ടി-നിതീഷ് സഹദേവ് ചിത്രം അടുത്ത വർഷത്തേക്കു നീളുമോ എന്ന ആശങ്ക ആരാധകർക്കിടയിൽ ഉണ്ടായിരുന്നു

Mammootty Nitish Sahadev Movie Started, Mammootty Nitish Sahadev Movie Title, Mammootty Nitish Sahadevan Movie will be mass entertainer, Mammootty, Nitish Sahadev, Mammootty Upcoming Movie
Mammootty - Nitish Sahadev Movie

മമ്മൂട്ടി ആരാധകർ കാത്തിരിക്കുന്ന 'മെഗാസ്റ്റാർ അഴിഞ്ഞാട്ടം' ഈ വർഷം തന്നെ. മമ്മൂട്ടിയും നിതീഷ് സഹദേവും ഒന്നിക്കുന്ന ചിത്രത്തിനു കൊച്ചിയിൽ തുടക്കമായി. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഒൻപതാമത്തെ ചിത്രം കൂടിയാണിത്. പൂജ ചടങ്ങുകൾ നടന്ന വിവരം മമ്മൂട്ടി കമ്പനിയാണ് ഔദ്യോഗികമായി അറിയിച്ചത്. 'ഫാലിമി'ക്കു ശേഷം നിതീഷ് സഹദേവ് ഒരുക്കുന്ന മലയാള സിനിമയാണിത്. 
 
മമ്മൂട്ടി-നിതീഷ് സഹദേവ് ചിത്രം അടുത്ത വർഷത്തേക്കു നീളുമോ എന്ന ആശങ്ക ആരാധകർക്കിടയിൽ ഉണ്ടായിരുന്നു. ജൂലൈ പകുതിയോടെ മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്യും. നിലവിൽ ധനുഷ് നായകനാകുന്ന തമിഴ് ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 
 
ജിംഷി ഖാലിദ് ആണ് ക്യാമറ. നിതീഷ് സഹദേവിനൊപ്പം അനുരാജ് ഒ.ബി കൂടി ചേർന്നാണ് രചന. മമ്മൂട്ടി കമ്പനിയുടെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയായിരിക്കും ഇത്. 
 
മാസ് എന്റർടെയ്നർ ഴോണറാണ് ചിത്രത്തിന്റേത്. ഡാർക്ക് ഹ്യൂമറിന് പ്രാധാന്യമുള്ളതാണ് തിരക്കഥ. ചിത്രത്തിനായി ഒരു ഫിക്ഷണൽ ലോകം സൃഷ്ടിക്കുമെന്നാണ് സംവിധായകൻ നിതീഷ് സഹദേവ് മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നത്. മമ്മൂട്ടിയുടെ കഥാപാത്രം രാജമാണിക്യത്തിലേതിനു പോലെ സമാനമായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.