1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. New Beginning: Actress Swati Reddy Ties the Knot with Director Srikanth Nagothi

രണ്ടാമതും വിവാഹിതാതയായി നടി സ്വാതി റെഡ്ഡി, വരൻ സംവിധായകൻ ശ്രീകാന്ത് നഗോതി, ചിത്രങ്ങൾ പങ്കുവെച്ച് താരം

താരം തന്നെയാണ് വിവാഹചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ബുധനാഴ്ച നടനന്‍ സ്വകാര്യമായ ചടങ്ങിലായിരുന്നു വിവാഹം.

Colors Swati Second Marriage
മലയാളികള്‍ക്ക് 'ആമേന്‍' എന്ന ചിത്രത്തിലെ ശോശന്നയായും 'നോര്‍ത്ത് 24 കാതം' എന്ന ചിത്രത്തിലെ നാരായണിയായും പ്രിയങ്കരിയായി മാറിയ തെന്നിന്ത്യന്‍ നടി സ്വാതി റെഡ്ഡി (കളേഴ്‌സ് സ്വാതി) വീണ്ടും വിവാഹിതയായി. താരം തന്നെയാണ് വിവാഹചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ബുധനാഴ്ച നടനന്‍ സ്വകാര്യമായ ചടങ്ങിലായിരുന്നു വിവാഹം.
 
ഇന്‍സ്റ്റഗ്രാമില്‍ Hitched 08-07-2026 എന്ന ലളിതമായ അടിക്കുറിപ്പോടെയാണ് സ്വാതി വിവാഹ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. അതീവ ലളിതമായ പരമ്പരാഗത വെള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് ഇരുവരും ചടങ്ങില്‍ പങ്കെടുത്തത്. പവിത്രമായ ഹോമകുണ്ഡത്തിന് മുന്നില്‍ ശ്രീകാന്തിന്റെ കൈ ചേര്‍ത്തുപിടിച്ചിരിക്കുന്ന സ്വാതിയുടെ ചിത്രങ്ങള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Swati (@swati194)

ശ്രീകാന്ത് നഗോതി സംവിധാനം ചെയ്ത് 2023-ല്‍ പുറത്തിറങ്ങിയ 'മന്ത് ഓഫ് മധു' എന്ന സിനിമയില്‍ സ്വാതിയായിരുന്നു നായിക. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള സ്വാതിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് സിനിമയിലൂടെയായിരുന്നു. ഈ ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. സ്വാതിയുടെ രണ്ടാം വിവാഹമാണിത്.  2018-ല്‍ മലയാളി പൈലറ്റായ വികാസ് വസുവിനെ സ്വാതി വിവാഹം കഴിച്ചിരുന്നുവെങ്കിലും 2023-ഓടെ ഇവര്‍ വിവാഹമോചിതരായിരുന്നു. തീര്‍ത്തും സ്വകാര്യമായാണ് ഇരുവരും വിവാഹമോചിതരായത്.
 
സ്വാതിയുടെ അപ്രതീക്ഷിത വിവാഹ വാര്‍ത്ത പുറത്തുവന്നതോടെ വലിയ സര്‍പ്രൈസിലാണ് സിനിമാ ആരാധകര്‍. ചിത്രങ്ങള്‍ക്ക് താഴെ സംവിധായിക നന്ദിനി റെഡ്ഡി, നടി ശ്രേയ ധന്വന്തരി, ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട തുടങ്ങിയ പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക