1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Iam fedup with cinema says Major ravi

ചില നിർമാതാക്കൾ നന്ദികെട്ടവർ, സിനിമ തന്നെ മടുത്തെന്ന് മേജർ രവി

Major Ravi, Mollywood, Cinema Producers, Malayalam Cinema
സിനിമ മടുത്തുവെന്നും അതിന്റെ കാരണം പലരുടെയും സ്വഭാവമാണെന്നും സംവിധായകന്‍ മേജര്‍ രവി. ചില നിര്‍മാതാക്കള്‍ നന്ദിക്കെട്ട വര്‍ഗമാണെന്നും വല്ലവന്റെയും പൈസ വെച്ച് സിനിമ ചെയ്യുന്ന പല പ്രൊഡ്യൂസര്‍മാരുമുണ്ടെന്നും തങ്ങള്‍ എന്തോ ആണെന്ന വിചാരമാണ് ഇത്തരക്കാര്‍ക്കുള്ളതെന്നും മേജര്‍ രവി പറഞ്ഞു. സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് മേജര്‍ രവിയുടെ പ്രതികരണം.
 
സിനിമ ചെയ്യണമോ എന്ന് ചോദിച്ചാല്‍, സിനിമയ്ക്ക് ഒരു അഗ്രസീവ്‌നസുണ്ട്. ഒരു ലെവല്‍ കഴിഞ്ഞാല്‍ ടൈം കളഞ്ഞിട്ട് കാര്യമില്ല. സിനിമയില്‍ ഗ്രൂപ്പിസമുണ്ട്. മതി ഇവന്റെ പട്ടാളസിനിമ എന്ന് ചിന്തിക്കുന്നവരുണ്ട്. തുടക്കകാലത്ത് സിനിമ എന്നെ ത്രസിപ്പിച്ചിരുന്നു. ഒരു അമ്മ ഗര്‍ഭിണിയായിട്ട് പ്രസവിക്കുന്നത് വരെ ഒരിതുണ്ടല്ലോ, അതായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് അതൊന്നുമില്ല. സിനിമയോട് മടുപ്പ് തോന്നിയിരിക്കുന്നു. ആളുകളുടെ ബിഹേവിയര്‍ പാറ്റേണാണ് കാരണം.
 
ആളുകള്‍ ഈഗോയിസ്റ്റിക് ആണ്, വല്ലവന്റെയും പൈസ വെച്ച് പ്രൊഡ്യൂസ് ചെയ്യുന്ന നിര്‍മാതാക്കളുണ്ട്. ഇവര് നടക്കുന്നത് എന്തോ വലിയ സംഭവമാണെന്ന ഭാവത്തിലാണ്. ഒരു പാവപ്പെട്ട ഒരുത്തന്‍ വന്നാല്‍ അവനെ കൊന്ന് കൊലവിളിച്ച് ഒടും. എന്റെ ഒരു സിനിമയിലും ഒരാള്‍ക്കും നഷ്ടം വന്നിട്ടില്ല. പക്ഷേ നമ്മള്‍ എന്ത് തന്നെ ചെയ്തിട്ടും കാര്യമില്ല. ചില പ്രൊഡ്യൂസര്‍മാരുണ്ട്, നന്ദികെട്ട വര്‍ഗങ്ങളാണ്. എന്നെ ചീറ്റ് ചെയ്ത നിര്‍മാതാക്കളുണ്ട്. ഞാന്‍ ആരുടെയും പേരെടുത്ത് പറയുന്നില്ല.
 
 നമ്മള്‍ വളര്‍ന്ന് വരുമ്പോള്‍ നമുക്ക് ശത്രുക്കളുണ്ടാകുമെന്ന് പറയുന്നത് ശരിയാണ്. എന്റെ സിനിമ തുടങ്ങി അന്ന് മുതല്‍ ഒരു 6 മാസത്തേക്ക് അല്ലേല്‍ 8 മാസത്തേക്ക് ഒരു 100-120 ആളുകളുടെ കുടുംബം എന്റെ എഫേര്‍ട്ടിലൂടെയാണ് പോകുന്നത്. അതാണ് എന്റെ സാറ്റിസ്ഫാക്ഷന്‍. കീര്‍ത്തിചക്ര, മിഷന്‍ 90 ഡേയ്‌സ്, കുരുക്ഷേത്ര സമയങ്ങളില്‍ ഞാന്‍ ഷൗട്ട് ചെയ്യുമായിരുന്നു. ഞാന്‍ കൃത്യസമയത്ത് എത്തുന്നയാളാണ്. നമ്മുടെ ഇഷ്ടത്തിന് അവര്‍ക്ക് ചെയ്ത് തരാന്‍ പറ്റില്ലെങ്കില്‍ പിന്നെ എന്തിനാണ് കാശ് വാങ്ങി അഭിനയിക്കാന്‍ വരുന്നത്. നല്ല നടന്മാരുടെ കാര്യമാണ് പറയുന്നത്. വലിയ നടന്മാരൊന്നും ഒരിക്കലും നമ്മള്‍ പറയുന്നത് ചെയ്യാനാവില്ലെന്ന് പറയില്ല. മേജര്‍ രവി പറഞ്ഞു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക