1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Ramesh pisharody shwetha menon row Usha haseena's response

ശ്വേത ചെയ്തത് ക്രൂരത, രമേഷ് പിഷാരടി കടുത്ത മാനസിക വിഷമത്തിലെന്ന് ഉഷ ഹസീന

സ്വന്തം സംഘടനയില്‍ അംഗമായ ഒരാളെയാണ് സംഘടനയുടെ പ്രസിഡന്റ് ഇങ്ങനെ ജനങ്ങള്‍ക്ക് മുന്നില്‍ മോശക്കാരനാക്കി അപമാനിക്കുന്നത്.

Ramesh Pisharody, Shwetha menon, Usha Haseena, AMMA Controversy
താരസംഘടനയായ അമ്മയിലെ അഡ്‌ഹോക്ക് കമ്മിറ്റി കണ്‍വീനറും പാലക്കാട് എംഎല്‍എയുമായ രമേഷ് പിഷാരടിയും അമ്മ പ്രസിഡന്റ് ശ്വേതാ മേനോനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്ന സംഭവത്തില്‍ ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന. യാഥാര്‍ഥ്യം മനസിലാക്കാതെയാണ് രമേഷ് പിഷാരടിക്കെതിരായ സൈബര്‍ ആക്രമണം നടക്കുന്നതെന്നും ഈ വിഷയത്തില്‍ തന്റെ പൂര്‍ണ്ണ പിന്തുണ രമേഷ് പിഷാരടിക്കാണെന്നും ഉഷ ഹസീന വ്യക്തമാക്കി.
 
 ശ്വേതാ മേനോനും രമേഷ് പിഷാരടിയും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നത് ഖേദകരമാണ്. വലിയ സൈബര്‍ ആക്രമണമാണ് അതിന്റെ ചുവട് പിടിച്ച് പിഷാരടിക്കെതിരെ നടക്കുന്നത്. സ്വന്തം സംഘടനയില്‍ അംഗമായ ഒരാളെയാണ് സംഘടനയുടെ പ്രസിഡന്റ് ഇങ്ങനെ ജനങ്ങള്‍ക്ക് മുന്നില്‍ മോശക്കാരനാക്കി അപമാനിക്കുന്നത്. അവര്‍ പ്ലാന്‍ ചെയ്ത ഓഡിയോ ആണെന്ന് ഇതില്‍ വ്യക്തമാണ്. അവര്‍ പറഞ്ഞ പല കാര്യങ്ങളും അതിനകത്ത് മ്യൂട്ട് ചെയ്തിട്ടുണ്ട്. അതൊരു വാട്‌സാപ്പ് കോളായിരുന്നു. സാധാരണ വാട്‌സാപ്പ് കോള്‍ റെക്കോര്‍ഡ് ചെയ്യാനാവില്ലല്ലോ. അപ്പോള്‍ മറ്റൊരു ഫോണ്‍ വെച്ച് റെക്കോര്‍ഡ് ചെയ്തതാണ്.
 
ശ്വേതയും പിഷാരടിയും തമ്മില്‍ നടന്ന സംഭാഷണത്തിന്റെ അവസാനം വന്ന ഓഡിയോ കട്ട് ചെയ്ത് ഒരു പിആര്‍ ടീമാണ് ഇപ്പോള്‍ എല്ലായിടത്തും എത്തിക്കുന്നത്. അവരുടെ ഫോണില്‍ റെക്കോര്‍ഡ് ചെയ്തത് അവരുടെ കയ്യില്‍ നിന്നല്ലെ പുറത്തുപോകുള്ളു. ഹാക്ക് ചെയ്‌തെന്നെല്ലാം പറയുന്നത് പച്ചക്കള്ളമാണ്. ഇത് മോശവും തെറ്റുമാണ്. ഐടി ആക്റ്റ് പൃകാരം ക്രൈമുമാണ്. അവരുടെ സംഭാഷണം കേട്ടാല്‍ ഇതുവരെ ഒന്നുമറിയാതെ പിറന്നുവീണ കുഞ്ഞിന്റെ നിഷ്‌കളങ്കതയോടെയാണ് സംസാരിക്കുന്നത്.
 
 അവരുമായിട്ട് സൗഹൃദമുള്ള പലരും പറയുന്നത് ഇതിനേക്കാളും വലിയ കൗണ്ടറടിച്ച് വലിയ ഡബിള്‍ മീനിങ്ങുള്ള കാര്യങ്ങള്‍ പറഞ്ഞ് അവര്‍ മുന്‍പ് പൊട്ടിപൊട്ടി ചിരിച്ചിട്ടുണ്ടെന്നാണ്. സഹപ്രവര്‍ത്തകര്‍ തമ്മില്‍ അങ്ങനൊരു ഫ്രീഡം ഉള്ളതുകൊണ്ടല്ലെ പിഷാരടിയും തമാശയ്ക്ക് അങ്ങനെ സംസാരിച്ചത്. അദ്ദേഹം അങ്ങനെയുള്ള ഒരു വ്യക്തിയൊന്നുമല്ല. എത്രയോ വര്‍ഷമായി എനിക്ക് പിഷാരടിയെ അറിയാം. ഇത് വ്യക്തമായ മാനുപുലേഷനാണ്. തീര്‍ച്ചയായും മോശമായി പോയി. അമ്മയിലെ ഒരു അംഗത്തെ ആ സംഘടനയിലെ പ്രസിഡന്റായ ആളാണ് ചതിച്ചത്. താന്‍ ആ സ്ഥാനത്തേക്ക് യോഗ്യയല്ലെന്ന് ഓരോ നിമിഷവും അവര്‍ തെളിയിക്കുകയാണ്.
 
 ലാലേട്ടനും മമ്മൂക്കയും ഒക്കെ അവരെ പിന്തുണയ്ക്കുന്നുവെന്ന് പറയുന്നത് വെറുതെയാണ്. ഇനി അത് നമ്മള്‍ വിശ്വസിക്കണമെങ്കില്‍ അവര്‍ നേരിട്ട് പറയണം. അവര്‍ അവരുടെ മൗനം വെടിഞ്ഞ് സംസാരിക്കണം. ഉഷ ഹസീന വ്യക്തമാക്കി.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക