അനുബന്ധ വാര്‍ത്തകള്‍
- നടി ലക്ഷ്മിപ്രിയക്കെതിരെ കേസ്
- പ്രണയം തകർന്നത് പകയായി, 13 കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന പരാതി വ്യാജം
- അൻസിബയുടെ പരാതികൾ തള്ളുന്നതിനു പിന്നിൽ സംഘപരിവാർ രാഷ്ട്രീയം; ജനപ്രതിനിധിയായ പ്രമുഖ നടൻ ആര്?
- 'എനിക്ക് കള്ളൊഴിച്ചു തന്നത് നിങ്ങളാണോ?'; യുട്യൂബ് വ്ളോഗർക്കെതിരെ ലക്ഷ്മിപ്രിയ
- 'സംഘടനയുടെ സല്‍പ്പേരിന് കോട്ടം വരുത്താന്‍ ശ്രമിച്ചു'; നടി അന്‍സിബ ഹസ്സന് 'അമ്മ' കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു
ജയിലിൽ ഇടുമെന്ന് എസ് ഐ ഭീഷണിപ്പെടുത്തി, പോലീസ് സ്റ്റേഷനിൽ അൻസിബയെ ചോദ്യം ചെയ്തത് ലക്ഷ്മിപ്രിയ!
അന്‍സിബ ഹസന്റെ പരാതിയില്‍ നടി ലക്ഷ്മിപ്രിയയ്ക്കെതിരെ കേസെടുത്ത സംഭവത്തിലെ എഫ്ഐആറിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പോലീസ് സ്റ്റേഷനില്‍ വെച്ച് എസ് ഐയുടെ സാന്നിധ്യത്തില്‍ അന്‍സിബയെ ലക്ഷ്മിപ്രിയ ചോദ്യം ചെയ്തതായി എഫ്ഐആറില്‍ പറയുന്നു. അന്‍സിബ നല്കിയ പരാതിയില്‍ തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ് ഐ രേഷ്മ, ലക്ഷ്മിപ്രിയ, ലക്ഷ്മിപ്രിയയുടെ ഭര്‍ത്താവ് ജയേഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ലക്ഷ്മിപ്രിയയുടെ പരാതിയില്‍ അന്‍സിബയെ ജയിലിലിടുമെന്ന് എസ് ഐ രേഷ്മ ഭീഷണിപ്പെടുത്തിയെന്നാണ് പ്രധാന ആരോപണം. സ്റ്റേഷനില്‍ വിളിച്ചുവരുത്തി തടഞ്ഞുവെച്ചു. സ്റ്റേഷന് റെക്കോര്‍ഡില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു. അന്‍സിബ പറഞ്ഞതില്‍ വിരുദ്ധമായ രേഖകള്‍ തയ്യാറാക്കി ഉപയോഗിച്ചെന്നും എഫ്ഐആറില്‍ പറയുന്നു. ഒരു വ്യാജപരാതിയുടെ പേരില്‍ തന്നെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മണിക്കൂറുകളോളം അധിക്ഷേപിച്ചെന്നും എസ്ഐയുടെ സാന്നിധ്യത്തില്‍ ലക്ഷ്മിപ്രിയ തന്നെ ചോദ്യം ചെയ്തെന്നുമാണ് അന്‍സിബയുടെ പരാതി. ആദ്യം ഈ പരാതി പോലീസ് തള്ളിയെങ്കിലും പോലീസ് കേസെടുക്കുന്നില്ലെന്ന് കാണിച്ച് അന്‍സിബ കോടതിയെ സമീപിക്കുകയായിരുന്നു.