1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mammootty Khalid Rahman Naslen Movie

Mammootty - Khalid Rahman Movie: ആസിഫ് ഔട്ട്, പകരം ലുക്ക്മാന്‍; മമ്മൂട്ടിക്കൊപ്പം ജോജുവും നസ്ലനും !

ജോജു ജോര്‍ജ്ജും നസ്ലനും ഈ സിനിമയുടെ ഭാഗമാകും. ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ് ആണ് മമ്മൂട്ടി-ഖാലിദ് റഹ്‌മാന്‍ ചിത്രം നിര്‍മിക്കുന്നത്

Mammootty naslen, Mammootty Naslen Movie Update, Khalid Rahman Movie, മമ്മൂട്ടി, ഖാലിദ് റഹ്‌മാന്‍, മമ്മൂട്ടി നസ്ലന്‍
Mammootty - Khalid Rahman Movie: മമ്മൂട്ടിയും ഖാലിദ് റഹ്‌മാനും ഒന്നിക്കുന്ന ചിത്രം ഒരുക്കുക ബിഗ് ബജറ്റില്‍. വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. നേരത്തെ ആസിഫ് അലി ഈ സിനിമയുടെ ഭാഗമാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആസിഫ് അലിക്കു പകരം ലുക്ക്മാന്‍ ആയിരിക്കും മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുക. 
 
ജോജു ജോര്‍ജ്ജും നസ്ലനും ഈ സിനിമയുടെ ഭാഗമാകും. ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ് ആണ് മമ്മൂട്ടി-ഖാലിദ് റഹ്‌മാന്‍ ചിത്രം നിര്‍മിക്കുന്നത്. രണ്ട് ഗ്യാങ്സ്റ്റര്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള കുടിപ്പകയുടെ കഥയാണ് സിനിമയുടേതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 
 
തെന്നിന്ത്യയില്‍ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ തമന്‍ ആണ് മമ്മൂട്ടി-ഖാലിദ് റഹ്‌മാന്‍ ചിത്രത്തിനു സംഗീതം ഒരുക്കുക. 2026 ഏപ്രിലിനു ശേഷം ഷൂട്ടിങ് ആരംഭിക്കാനാണ് സാധ്യത. 2026 അവസാനത്തോടെ റിലീസും ഉണ്ടാകും. 'ഉണ്ട'യ്കു ശേഷമാണ് മമ്മൂട്ടിയും ഖാലിദ് റഹ്‌മാനും ഒന്നിക്കുന്നത്. 
അടുത്ത ലേഖനം
അച്ഛനും അമ്മയും പിരിയാന്‍ കാരണം രാധികേന്റിയാണെന്ന് ആദ്യം കരുതിയിരുന്നു, ഇന്ന് ഞങ്ങള്‍ നല്ല സുഹൃത്തുക്കൾ : വരലക്ഷ്മി ശരത്കുമാര്‍