1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mammootty Cubes Movie

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

ഹാപ്പി ന്യൂ ഇയര്‍ എന്നതിനു പകരം 'ഹാപ്പി മമ്മൂട്ടി ഇയര്‍' എന്നാണ് ക്യൂബ്‌സ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്

Mammootty old name Muhammed Kutty, Mammootty Name, Muhammed Kutty, Mammootty Old Interview, മുഹമ്മദ് കുട്ടി, മമ്മൂട്ടി
Mammootty: സമൂഹമാധ്യമങ്ങളില്‍ കൈയടി നേടി ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ പുതുവത്സരാശംസ. പുതിയതായി നിര്‍മിക്കാന്‍ പോകുന്ന മമ്മൂട്ടി ചിത്രവുമായി ബന്ധപ്പെട്ടാണ് ക്യൂബ്‌സ് സമൂഹമാധ്യമങ്ങളില്‍ ന്യൂ ഇയര്‍ ആശംസ പങ്കുവെച്ചത്. 
 
ഹാപ്പി ന്യൂ ഇയര്‍ എന്നതിനു പകരം 'ഹാപ്പി മമ്മൂട്ടി ഇയര്‍' എന്നാണ് ക്യൂബ്‌സ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. 'അറിയാലോ മമ്മൂട്ടിയാണ്' എന്ന ഐക്കോണിക് ക്യാപ്ഷനും ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു. മമ്മൂട്ടിയുടെ സ്റ്റാര്‍ഡം മനസിലാക്കി കൊണ്ടുള്ള കിടിലന്‍ പ്രൊമോഷനാണ് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് നടത്തുന്നതെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. 
ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം ഖാലിദ് റഹ്‌മാന്‍ ആണ് സംവിധാനം ചെയ്യുന്നത്. നസ്ലന്‍, ജോജു ജോര്‍ജ്, ലുക്ക്മാന്‍ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ഗ്യാങ്സ്റ്റര്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള കുടിപ്പകയുടെ കഥയാണ് സിനിമയുടേതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെന്നിന്ത്യയില്‍ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ തമന്‍ ആണ് മമ്മൂട്ടി-ഖാലിദ് റഹ്‌മാന്‍ ചിത്രത്തിനു സംഗീതം ഒരുക്കുക. 2026 ഏപ്രിലിനു ശേഷം ഷൂട്ടിങ് ആരംഭിക്കാനാണ് സാധ്യത. 2026 അവസാനത്തോടെ റിലീസും ഉണ്ടാകും. 'ഉണ്ട'യ്കു ശേഷമാണ് മമ്മൂട്ടിയും ഖാലിദ് റഹ്‌മാനും ഒന്നിക്കുന്നത്. 
About Writer
രേണുക വേണു
അടുത്ത ലേഖനം
Patriot: പാട്രിയോട്ട് അവസാന ഷെഡ്യൂളിലേക്ക്; ശേഷം മമ്മൂട്ടി അടൂരിനൊപ്പം