Mammootty - Adoor Gopalakrishnan Movie: അടൂര്‍ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം നയന്‍താരയും

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന 'പാട്രിയോട്ട്' ഷൂട്ടിങ് ഇന്നലെയാണ് പൂര്‍ത്തിയായത്

Nayanthara likely to be Mammoottys heroine in Adoor Movie, Mammootty Adoor Gopalakrishnan Movie from january, Adoor Gopalakrishnan Mammootty Movie, Adoor Mammootty, Mammootty Adoor Movie, അടൂരും മമ്മൂട്ടിയും വീണ്ടും
രേണുക വേണു| Last Modified ശനി, 3 ജനുവരി 2026 (08:22 IST)
Mammootty and Nayanthara

Mammootty - Adoor Gopalakrishnan: മമ്മൂട്ടിയെ നായകനാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം നയന്‍താരയും സുപ്രധാന വേഷത്തില്‍. നിര്‍മാതാക്കളായ മമ്മൂട്ടി കമ്പനി നയന്‍താരയുമായി ബന്ധപ്പെട്ടെന്നും താരം ഡേറ്റ് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന 'പാട്രിയോട്ട്' ഷൂട്ടിങ് ഇന്നലെയാണ് പൂര്‍ത്തിയായത്. ഇനി മമ്മൂട്ടി അഭിനയിക്കുക അടൂര്‍ ചിത്രത്തിലായിരിക്കും. ഏതാണ്ട് ഒരു മാസത്തോളമാണ് ഈ സിനിമയുടെ ചിത്രീകരണമുള്ളത്. എറണാകുളവും തൊടുപുഴയുമാണ് പ്രധാന ലൊക്കേഷനുകള്‍.

വിധേയന്‍, മതിലുകള്‍, അനന്തരം എന്നീ അടൂര്‍ ചിത്രങ്ങളില്‍ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. ഇത് നാലാം തവണയാണ് ഇരുവരും ഒന്നിക്കുന്നത്. തകഴിയുടെ 'രണ്ടിടങ്ങഴി' എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായിരിക്കും ഇതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 'രണ്ടിടങ്ങഴി' സിനിമയാക്കാന്‍ മമ്മൂട്ടിയും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

1987 ല്‍ 'അനന്തരം' എന്ന ചിത്രത്തിലാണ് അടൂരും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചത്. 1989 ല്‍ മമ്മൂട്ടിക്കു മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച സിനിമകളില്‍ ഒന്നായ 'മതിലുകള്‍', 1994 ല്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡിലേക്ക് നയിച്ച 'വിധേയന്‍' എന്നീ സിനിമകളും അടൂര്‍ ഗോപാലകൃഷ്ണനാണ് സംവിധാനം ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :