1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Jeethu joseph's Dhrishyam 3 all set for release

ദൃശ്യം 3 തിയേറ്ററുകളിലേക്ക്? റിലീസ് തീയതി പുറത്ത്

ദൃശ്യം 3 യുടെ ഹിന്ദി പതിപ്പിന്റെ റിലീസ് നേരത്തെ നിർമാതാക്കൾ പുറത്തു വിട്ടിരുന്നു

Jeethu Joseph, Drishyam 3, Mohanlal, Drishyam
സിനിമാ ആരാഝകർ ഒന്നടങ്കം കാത്തിരുന്ന ജീത്തു ജോസഫ് ചിത്രം ദൃശ്യം 3 ഏപ്രിലിൽ തിയേറ്ററുകളിലെത്തും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന ചടങ്ങിൽ സംസാരിക്കുന്നതിനിടെ ജീത്തു ജോസഫ് തന്നെയാണ് റിലീസ് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഔദ്യോ​ഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു, 
 
മലയാളത്തിൽ ശ്രദ്ധ നേടിയ ദൃശ്യത്തിൻ്റെ പതിപ്പുകൾ പിന്നീട് ഹിന്ദി തമിഴ് ഉൾപ്പെടെയുള്ള വിവിധ ഭാഷകൾ പുറത്തിറങ്ങിയിരുന്നു. ദൃശ്യം 3 യുടെ ഹിന്ദി പതിപ്പിന്റെ റിലീസ് നേരത്തെ നിർമാതാക്കൾ പുറത്തു വിട്ടിരുന്നു. അജയ് ദേവ്ഗൺ നായകനാകുന്ന ഹിന്ദി പതിപ്പിന്റെ റിലീസ് ഒക്ടോബറിലാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ ആരംഭിച്ചിട്ടില്ല. 
 
75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററിൽ നിന്നും നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, റോഷൻ ബഷീർ, സിദ്ദിഖ്, എസ്തർ അനിൽ, കലാഭവൻ ഷാജോൺ,  തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത്.
 
2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. രണ്ടാം ഭാ​ഗവും വലിയ രീതിയൽ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
 
അടുത്ത ലേഖനം
ജോർജുകുട്ടി വരുന്നു; കാത്തിരിപ്പിന് വിരാമമിട്ട് 'ദൃശ്യം 3' ഏപ്രിലിൽ തിയറ്ററുകളിലേക്ക്, ഹിന്ദി പതിപ്പിന് 6 മാസം മുൻപെ സ്ക്രീനിലെത്തും