ജോർജുകുട്ടി വരുന്നു; കാത്തിരിപ്പിന് വിരാമമിട്ട് 'ദൃശ്യം 3' ഏപ്രിലിൽ തിയറ്ററുകളിലേക്ക്, ഹിന്ദി പതിപ്പിന് 6 മാസം മുൻപെ സ്ക്രീനിലെത്തും

Drishyam 3
അഭിറാം മനോഹർ| Last Modified ചൊവ്വ, 6 ജനുവരി 2026 (16:53 IST)
കൊച്ചി: മലയാള സിനിമാ വ്യവസായത്തിന്റെ തന്നെ തലവര മാറ്റിയ ദൃശ്യം
പരമ്പരയുടെ മൂന്നാം ഭാഗം ഈ വര്‍ഷം ഏപ്രിലില്‍ പ്രേക്ഷകരിലേക്ക് എത്തും. സംവിധായകനായ ജീത്തു ജോസഫ് തന്നെയാണ് റിലീസ് സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 'വലതുവശത്തെ കള്ളന്‍' എന്ന തന്റെ ഏറ്റവും പുതിയ സിനിമയുടെ പ്രമോഷന്‍ ചടങ്ങിനിടെയാണ് ദൃശ്യം അപ്‌ഡേറ്റ് സംവിധായകന്‍ പുറത്തുവിട്ടത്.

ദൃശ്യം ആളുകളെ സ്വാധീനിച്ചൊരു സിനിമയാണ്. അതിന്റെ ഭാരമുണ്ട്. വലിയ പ്രതീക്ഷകളില്ലാതെ ഏപ്രില്‍ ആദ്യവാരം നിങ്ങള്‍ വന്നാല്‍ കാണാം. ഔദ്യോഗികമായ പ്രഖ്യാപനം ഉടനുണ്ടാകും. ഇതുവരെ എല്ലാവരും തന്ന പിന്തുണയ്ക്ക് നന്ദി പറയുന്നു. ദൃശ്യം മാത്രമല്ല കേട്ടോ ഞാന്‍ വേറെയും സിനിമകള്‍ ചെയ്യുന്നുണ്ട്. തമാശരൂപേണ ജീത്തുജോസഫ് പറഞ്ഞു.

മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ ഹസ്സന്‍, എസ്തര്‍ അനില്‍,സിദ്ദിഖ്,മുരളീഗോപി, ആശ ശരത്,ശാന്തി മായാദേവി തുടങ്ങി വലിയ താരനിര തന്നെ ദൃശ്യത്തില്‍ ഭാഗമാണ്. അജയ് ദേവ്ഗണ്‍ നായകനാകുന്ന ദൃശ്യം 3 ഹിന്ദി പതിപ്പിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത് ഒക്ടോബറിലാണ്. മലയാളം വേര്‍ഷനില്‍ നിന്നും വ്യത്യസ്തമായാണ് ഹിന്ദിയിലെ ദൃശ്യം ഒരുങ്ങുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :