അനുബന്ധ വാര്‍ത്തകള്‍
- പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍ വെല്ലുവിളി?, ത്രിതല ആന്റി ഡ്രോണ്‍ സംവിധാനം ഒരുക്കാന്‍ ഇന്ത്യ
- ലോകത്തിലെ ഏറ്റവും മികച്ചതും ശക്തവുമായ വ്യോമ പ്രതിരോധ സംവിധാനം ഏത് രാജ്യത്തിന്റേതാണെന്നറിയാമോ
- Ayatollah Seyed Ali Khamenei: ആയത്തുള്ള അലി ഖമനേയിയുടെ ഖബറടക്കം, വൻ വിലാപയാത്ര പ്രഖ്യാപിച്ച് ഇറാൻ, 3 ദിവസം നീണ്ട് നിൽക്കുന്ന ചടങ്ങുകൾ
- ഇസ്രായേല്‍ ലെബനന് ആക്രമണം: അമേരിക്കയുമായുള്ള ചര്‍ച്ച ഇറാന്‍ നിര്‍ത്തിവച്ചു
- ലെബനനെതിരായ നീക്കം നമ്മളെ ഒറ്റപ്പെടുത്തും, നെതന്യാഹുവിനെ ഫോണിൽ വിളിച്ച് സംസാരിച്ച് ട്രംപ്, പിന്തിരിപ്പിച്ചെന്ന് അവകാശവാദം
അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് കുവൈത്തിൽ ഇറാൻ ആക്രമണം; മിസൈലുകളും ഡ്രോണുകളും തടഞ്ഞുവീഴ്ത്തി
പശ്ചിമേഷ്യന്‍ മേഖലയില്‍ അമേരിക്കന്‍ സാന്നിധ്യം ശക്തിപ്പെടുത്തിയ സാഹചര്യത്തിലാണ് സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നത്.
പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ രൂക്ഷമാകുന്നു. അമേരിക്കന്‍ ആക്രമണങ്ങള്‍ക്കെതിരെ കുവൈത്തിലെഅമേരിക്കന്‍ സൈനികതാവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കുവൈത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം ഭൂരിഭാഗം മിസൈലുകളും ഡ്രോണുകളും തകര്‍ത്തതായി അധികൃതര്‍ അറിയിച്ചു.
അമേരിക്ക നടത്തിയ പുതിയ സൈനിക നീക്കങ്ങള്‍ക്കും ഇറാന്റെ ഖെഷം ദ്വീപിലെ സൈനിക കേന്ദ്രങ്ങളിലുണ്ടായ ആക്രമണങ്ങള്‍ക്കുമുള്ള പ്രതികാരമായാണ് ഈ നീക്കമെന്നാണ് ഇറാന്റെ നിലപാട്. പശ്ചിമേഷ്യന്‍ മേഖലയില്‍ അമേരിക്കന്‍ സാന്നിധ്യം ശക്തിപ്പെടുത്തിയ സാഹചര്യത്തിലാണ് സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നത്.
കുവൈത്തിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യോമ പ്രതിരോധ സംവിധാനം സജീവമായി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് സ്‌ഫോടന ശബ്ദങ്ങള്‍ ഉണ്ടായതെന്ന് കുവൈത്ത് സൈനിക വൃത്തങ്ങള്‍ വിശദീകരിച്ചു. ജനങ്ങള്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അവശിഷ്ടങ്ങള്‍ക്കരികിലേക്ക് പോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
The moment of the fall of American air defense missiles after failing to intercept in Kuwait. https://t.co/ngnGeZY1FC pic.twitter.com/t4TKKgOd3a
— IRIB (Islamic Republic of Iran Broadcasting) (@iribnews_irib) June 2, 2026
ഇതോടെ ഇറാനും അമേരിക്കയും തമ്മിലുള്ള ഏറ്റുമുട്ടല്‍ വീണ്ടും തുറന്ന സൈനിക സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്ക അന്താരാഷ്ട്ര തലത്തില്‍ ഉയരുന്നുണ്ട്. സമാധാന ചര്‍ച്ചകള്‍ തുടരുകയാണെന്ന അമേരിക്കന്‍ വാദങ്ങള്‍ക്കിടെ തന്നെ ഇരു രാജ്യങ്ങളും പരസ്പരം ആക്രമണം ശക്തമാക്കുന്നതാണ് നിലവിലെ സാഹചര്യം. അതേസമയം, ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ഉയര്‍ന്ന ജാഗ്രതയിലാണ്. ബഹ്‌റൈന്‍, കുവൈത്ത് ഉള്‍പ്പെടെയുള്ള മേഖലകളില്‍ സുരക്ഷ ശക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.