അനുബന്ധ വാര്‍ത്തകള്‍
- ഇസ്രായേല്‍ ലെബനന് ആക്രമണം: അമേരിക്കയുമായുള്ള ചര്‍ച്ച ഇറാന് നിര്‍ത്തിവച്ചു
- ലെബനനെതിരായ നീക്കം നമ്മളെ ഒറ്റപ്പെടുത്തും, നെതന്യാഹുവിനെ ഫോണിൽ വിളിച്ച് സംസാരിച്ച് ട്രംപ്, പിന്തിരിപ്പിച്ചെന്ന് അവകാശവാദം
- ലെബനനെ ഇനി തൊടരുത്, ഉത്തര ഇസ്രായേലിലെ ജനങ്ങളോട് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ട് ഇറാൻ, ആക്രമണ മുന്നറിയിപ്പ്!
- ഇറാനിലെ ഭരണം സൈന്യം പിടിച്ചെടുത്തതായി സൂചന, രാജിവെച്ച് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ
- സമാധാന കരാറിലെത്തിയില്ലെങ്കിൽ യുദ്ധം വീണ്ടും ആരംഭിക്കാൻ യുഎസ് റെഡിയെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി
Ayatollah Seyed Ali Khamenei: ആയത്തുള്ള അലി ഖമനേയിയുടെ ഖബറടക്കം, വൻ വിലാപയാത്ര പ്രഖ്യാപിച്ച് ഇറാൻ, 3 ദിവസം നീണ്ട് നിൽക്കുന്ന ചടങ്ങുകൾ
വധിക്കപ്പെട്ട് 3 മാസത്തിനൊടുവില്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വിലാപയാത്രയ്ക്ക് ഒരുക്കങ്ങളുമായി ഇറാന്.
വധിക്കപ്പെട്ട് 3 മാസത്തിനൊടുവില്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വിലാപയാത്രയ്ക്ക് ഒരുക്കങ്ങളുമായി ഇറാന്. 3 ദിവസം നീണ്ട് നില്ക്കുന്ന ചടങ്ങുകള്‍ നടത്താനാണ് തീരുമാനം. അമേരിക്കയുമായുള്ള സമാധാന കരാര്‍ പ്രതീക്ഷിക്കുന്നതിനാല്‍ ഇതിന് ശേഷമായിരിക്കും തീയതി പ്രഖ്യാപിക്കുക.
മരണപ്പെട്ട് 3 മാസത്തീന് ശേഷമാണ് അലി ഖമനേയിയുടെ ഖബറക്കത്തിന്റെ ഒരുക്കങ്ങള്‍ ഇറാന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇസ്രായേല്‍- അമേരിക്ക സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ട അലി ഖമനേയിയുടെ ചിത്രം പോലും പുറത്തുവന്നിരുന്നില്ല. ഖമനേയിയുടെ വിലാപയാത്രയ്ക്കായി 2 കോടി വരെ ആളുകളെത്തുമെന്നാണ് കണക്കാക്കുന്നത്. തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഷിയാ വിഭാഗത്തിന് പ്രാധാന്യമേറിയ മുഹറത്തോട് അനുബന്ധിച്ചാകും ചടങ്ങുകളെന്നാണ് സൂചന. ഫെബ്രുവരി 28നാണ് ആയത്തുള്ള ഖമനേയി അമേരിക്കന്‍ ആക്രമണത്തില്‍ വധിക്കപ്പെട്ടത്.