മകൾക്കൊപ്പം മുതൽ രജനികാന്തിനൊപ്പം വരെ; 2026ലെ മോഹൻലാലിന്റെ കാമിയോ വേഷങ്ങൾ

2026 ലും വാനോളം പ്രതീക്ഷകൾ ഉയർത്തിയാണ് ബോക്സ്‌ ഓഫീസിൽ തരംഗം തീർക്കാൻ മോഹൻലാൽ ഒരുങ്ങുന്നത്

Mohanlal, Malayalam Cinema, Cameos 2026
രേണുക വേണു| Last Modified ശനി, 3 ജനുവരി 2026 (10:13 IST)
നിരവധി ജോണറുകളിൽ മികച്ച സിനിമകൾ പ്രേക്ഷകർക്ക് നൽകിയ വർഷമായിരുന്നു 2025. കോടി ക്ലബ്ബുകൾ കീഴടക്കി ഇത്തവണ ബോക്സ്‌ ഓഫീസ് തൂക്കിയത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ആയിരുന്നു. ദാദ സാഹിബ്‌ ഫാൽകെ പുരസ്കാരം മുതൽ, തുടരും, എമ്പുരാൻ, ഹൃദയപൂർവം തുടങ്ങിയ ലാലേട്ടൻ ചിത്രങ്ങളായിരുന്നു ഇക്കുറി തിയേറ്ററുകളിൽ നിറഞ്ഞുനിന്നതും.

2026 ലും വാനോളം പ്രതീക്ഷകൾ ഉയർത്തിയാണ് ബോക്സ്‌ ഓഫീസിൽ തരംഗം തീർക്കാൻ മോഹൻലാൽ ഒരുങ്ങുന്നത്. നായക കഥാപാത്രങ്ങൾ മാത്രമല്ല, കാമിയോ റോളുകളിലും ഇക്കുറി മോഹൻലാൽ എത്തുന്നുണ്ട്. 2026 ൽ മോഹൻലാലിന്റെതായി എത്തുന്ന ഏഴ് സിനിമകളിൽ മൂന്ന് ചിത്രങ്ങൾ നായക വേഷത്തിലും നാല് ചിത്രങ്ങൾ അത്ഥിതി വേഷത്തിലുമാണ് എത്തുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ദൃശ്യം 3, മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷത്തിലെത്തുന്ന മഹേഷ് നാരായണൻ ചിത്രം പാട്രിയോറ്റ്, തരുൺ മൂർത്തി- മോഹൻലാൽ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രം എന്നിങ്ങനെയാണ് മോഹൻലാൽ നായക വേഷത്തിൽ എത്തുന്ന ചിത്രങ്ങൾ.

പോക്കിരി രാജയ്ക്ക് ശേഷം വൈശാഖ് - പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങുന്ന
എന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. അലിയുടെ മുത്തച്ഛനായ മമ്പാറക്കൽ അഹമ്മദ് അലിയായാണ് മോഹൻലാൽ എത്തുന്നത്. 2026 ഓണം റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുകയെന്നാണ് റിപ്പോർട്ട്‌. മോഹൻലാലിൻറെ മകൾ വിസ്മയ ആദ്യമായി സിനിമാ അരങ്ങേറ്റം നടത്തുന്ന സിനിമയായ 'തുടക്ക'ത്തിലും മോഹൻലാൽ എത്തുന്നുണ്ടെന്നാണ് വിവരം. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. രജനികാന്ത് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ജയിലർ 2. ചിത്രത്തിന്റെ ആദ്യ ഭാഗത്ത് മോഹൻലാൽ അതിഥിവേഷത്തിൽ എത്തിയിരുന്നു. രണ്ടാം ഭാഗത്തിലും മോഹൻലാൽ അതിഥി വേഷത്തിലായിരിക്കും മോഹൻലാൽ എത്തുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :