പേരിനൊപ്പം 'വിജയ്' വേണ്ടെന്ന് മകൻ? ഇനിമുതൽ ജെയ്‌സൺ സഞ്ജയ് സംഗീത!
പേരുമാറ്റത്തിലൂടെ അമ്മയ്‌ക്കൊപ്പമാണ് താനെന്ന നിലപാടാണ് മകൻ സ്വീകരിച്ചിരിക്കുന്നതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
Jason Sanjay
സംഗീതയുടെ പേരിലെ എസ് ആയിരിക്കും വി ക്ക് പകരം ഇനി ഉപയോഗിക്കുക. ജെയ്സൺ വി സഞ്ജയ് എന്നത് മാറി ജെയ്സൺ സഞ്ജയ് സംഗീത എന്നതായിരിക്കും പേരിലെ പുതിയ മാറ്റം. പേരുമാറ്റത്തിലൂടെ അമ്മയ്‌ക്കൊപ്പമാണ് താനെന്ന നിലപാടാണ് മകൻ സ്വീകരിച്ചിരിക്കുന്നതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞയാഴ്ചയായിരുന്നു സംഗീത വിജയ്ക്കെതിരെ വിവാഹമോചന ഹരജി ഫയൽ ചെയ്തത്. 2021 മുതൽ വിജയ് മറ്റൊരു നടിയുമായി ഒരുമിച്ച് താമസിക്കുകയാണെന്നും ഇത് തന്നോടും കുടുംബത്തോടും കാണിച്ച വഞ്ചനയാണെന്നും സംഗീത ആരോപിക്കുന്നു. ഹരജിക്ക് പിന്നാലെ തൃഷയുടെ കൂടെ ഒരു വിവാഹചടങ്ങിൽ വിജയ് എത്തിയത് വലിയ ചർച്ചകൾക്ക് വഴി വെക്കുകയും ചെയ്തിരുന്നു. ഏപ്രിൽ 20ന് വിജയിയോട് നേരിട്ട് ഹാജരാകാനാണ് കോടതിയുടെ നിർദേശം.