രശ്മികക്ക് അച്ഛനെ പോലെയാണ് രാഹുൽ, ഞാൻ അമ്മയെ പോലെയും: ചിന്മയി ശ്രീപദ
രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേത്രികളിൽ ഒരാളാണ് രശ്മികയെന്നും ചിന്മയി
chinmayi shripada
"രാഹുലും രശ്മികയും തമ്മിൽ അത്ര വലിയ പ്രായ വ്യത്യാസമൊന്നുമില്ല. എങ്കിലും രാഹുൽ രശ്മികയ്ക്ക് ഒരു അച്ഛനെപ്പോലെയാണ്. അതുകൊണ്ട് തന്നെ ഞാൻ അവൾക്ക് അമ്മയുമാണ്. 'ശരി, കുഴപ്പമില്ല.. നിന്നെപ്പോലെ ഒരു മകളെ കിട്ടിയതിൽ എനിക്ക് സന്തോഷമേയുള്ളൂ' എന്ന് ഞാൻ തമാശയായി പറയാറുണ്ട്, രശ്മിക വളരെ സ്വീറ്റ് ആയ കുട്ടിയാണ്. വിജയ്, രശ്മികക്ക് നല്ലത് മാത്രം വരുത്തട്ടെ... ഈ രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേത്രികളിൽ ഒരാളാണ് രശ്മിക... ഗേൾ ഫ്രണ്ടിലെ രശ്മികയുടെ അഭിനയം ഗംഭീരമായിരുന്നു. ചിത്രത്തിന് വേണ്ടി രശ്മിക എത്രത്തോളം കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നത് ഞാൻ നേരിട്ട് കണ്ടതാണ്"- ചിന്മയി പറഞ്ഞു
2026 ഫെബ്രുവരി 26-ന് ഉദയ്പൂരിൽ വെച്ചായിരുന്നു വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹം. ലളിതമായി നടന്ന ചടങ്ങിൽ സിനിമാരംഗത്തു നിന്നും ക്ഷണിക്കപ്പെട്ട വളരെ ചുരുക്കം അതിഥികളിൽ ഒരാളായിരുന്നു രാഹുൽ രവീന്ദ്രൻ. 'ദി ഗേൾഫ്രണ്ട്' എന്ന സിനിമയുടെ ഷൂട്ടിംഗ് വേളയിലാണ് ഇരുവരും തമ്മിൽ സൗഹൃദത്തിലാവുന്നത്.