അനുബന്ധ വാര്‍ത്തകള്‍
- സുശാന്തിന്റെ ഓര്‍മ്മകളില്‍ മുന്‍കാമുകി റിയ ചക്രബര്‍ത്തി, ചിത്രങ്ങളും
- വലിയ പ്രതീക്ഷകളോടെ വിവാഹം, രണ്ട് ബന്ധങ്ങളും തകര്‍ന്നു; വ്യക്തി ജീവിതത്തെ കുറിച്ച് ശാന്തികൃഷ്ണ
- ശ്രീശാന്തിന്റെ മുഖത്ത് അടിച്ചത് ശരിയായില്ല, തെറ്റുപറ്റി: ഹര്ഭജന് സിങ്
- 'ട്വല്‍ത്ത് മാന്‍'വിജയം ആഘോഷിക്കാന്‍ 12 പേരില്‍ 10 ആളുകള്‍ വന്നു, ഈ കൂട്ടത്തില്‍ ഇല്ലാത്ത താരങ്ങള്‍ ആരൊക്കെ ?
- ഒളിപ്പിച്ചുവെച്ച സസ്പെന്‍സ് പുറംലോകം അറിയാന്‍ ഇനി രണ്ട് ദിവസം കൂടി, ട്വല്‍ത്ത് മാനിനായി മോഹന്‍ലാല്‍ ആരാധകര്‍
രണ്ട് ദശാബ്ധങ്ങൾക്ക് മുൻപൊരു ഇന്നിലാണ് ഞങ്ങൾ ഒന്നാണെന്നറിഞ്ഞത്, ഞങ്ങളെന്ന സംഗീതം: ശാന്തിയെ ഓർത്ത് ബിജിപാൽ
ഇരുപതാം വിവാഹവാർഷിക ദിനത്തിൽ ഭാര്യയോടുള്ള കടുത്ത പ്രണയം വാക്കുകളിലൂടെ പങ്കുവെച്ച് സംഗീത സംവിധായകൻ ബിജിപാൽ. ശാന്തിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ബിജിപാൽ ഹൃദയസ്പർശിയായ വാക്കുകളും കുറിച്ചത്.
രണ്ട് ദശാബ്ധങ്ങൾക്ക് മുൻപൊരു ഇന്നിലാണ് ഞങ്ങൾ ഒന്നെന്നറിഞ്ഞത്. ഞങ്ങളുടെ സംയോഗം.. ഞങ്ങളെന്ന സംഗീതം. ബിജിപാൽ കുറിച്ചു. 2002 ജൂൺ 21നായിരുന്നു ശാന്തിയുടെയും ബീജിപാലിൻ്റെയും വിവാഹം. 35ആം വയസിലാണ് ബിജിപാലിനെയും രണ്ട് മക്കളെയും വിട്ട് ശാന്തി ലോകത്തോട് യാത്ര പറഞ്ഞത്. 2017ൽ ബ്രെയിൻ ഹെമറേജ് ബാധിച്ചതിനെ തുടർന്നായിരുന്നു അന്ത്യം.