മമ്മൂട്ടിയുടെ സിനിമ കഴിഞ്ഞാല്‍ സുരേഷ് ഗോപിക്കൊപ്പം, 'ആറാട്ട്' സംവിധായകന്റെ പുത്തന്‍പടം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 21 ജൂണ്‍ 2022 (17:12 IST)
മോഹന്‍ലാലിന്റെ ആറാട്ടിനുശേഷം മമ്മൂട്ടിയുടെ ഒരു ബിഗ് ബജറ്റ് ചിത്രം സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു സൂപ്പര്‍സ്റ്റാര്‍ ചിത്രവുമായി എത്തുകയാണ് സംവിധായകന്‍. സുരേഷ് ഗോപിയെ നായകനാക്കി അദ്ദേഹം ഒരു സിനിമ ചെയ്യും എന്നാണ് കേള്‍ക്കുന്നത്.

ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകും.മമ്മൂട്ടി ചിത്രത്തിന് ശേഷമാകും സുരേഷ് ഗോപി കൂടിയുള്ള സിനിമയുടെ ചിത്രീകരണം സംവിധായകന്‍ ആരംഭിക്കുക.

സുരേഷ് ഗോപിയുടെ പാപ്പന്‍ റിലീസിന് ഒരുങ്ങുകയാണ്.ഗോകുല്‍ സുരേഷും സിനിമയിലുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :