'ട്വല്‍ത്ത് മാന്‍'വിജയം ആഘോഷിക്കാന്‍ 12 പേരില്‍ 10 ആളുകള്‍ വന്നു, ഈ കൂട്ടത്തില്‍ ഇല്ലാത്ത താരങ്ങള്‍ ആരൊക്കെ ?

കെ ആര്‍ അനൂപ്| Last Modified ശനി, 28 മെയ് 2022 (09:01 IST)

ദൃശ്യം രണ്ടിനു ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിച്ച ട്വല്‍ത്ത് മാന്‍ വലിയ വിജയമായി മാറി. എങ്ങുനിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കഴിഞ്ഞദിവസം സിനിമയുടെ വിജയം ആഘോഷിക്കാന്‍ താരങ്ങളും അണിയറ പ്രവര്‍ത്തകരും ഒത്തുകൂടി.

മോഹന്‍ലാല്‍ ഉള്‍പ്പെടെ സിനിമയിലെ 10 താരങ്ങള്‍ വിജയം ആഘോഷിക്കാന്‍ എത്തി. 12 പ്രധാന കഥാപാത്രങ്ങളുള്ള സിനിമയിലെ രണ്ടുപേരെ മാത്രം പുറത്തുവന്ന ചിത്രങ്ങളില്‍ കാണാനായില്ലെന്ന് കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍.
അനുസിതാര, സൈജു കുറുപ്പ് എന്നിവരെ വിജയാഘോഷ ചിത്രങ്ങളില്‍ കാണാനായില്ല.
ഹോട്ട്സ്റ്റാറിലൂടെ മേയ് 20ന് പ്രദര്‍ശനം ആരംഭിച്ചിരുന്നു.ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്, അനു മോഹന്‍, ചന്തുനാഥ്, രാഹുല്‍ മാധവ്,അദിതി രവി, അനുശ്രീ, പ്രിയങ്ക നായര്‍, അനു സിത്താര, ലിയോണ ലിഷോയ്, തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ടായിരുന്നു.

അനില്‍ ജോണ്‍സണ്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.സതീഷ് കുറുപ്പ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :