1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. PK Sasi against CPM and MV govindan

ബ്രസീൽ ലോകകപ്പിൽ നിന്നും പോയതുപോലെ സിപിഎം കേരള രാഷ്ട്രീയത്തിൽ നിന്നും വിടവാങ്ങും : പി കെ ശശി

MV govindan, PK Sasi, CPM, Kerala Politics, Kerala News
ബ്രസീല്‍ ലോകകപ്പില്‍ നിന്ന് വിടപറഞ്ഞത് പോലെ സിപിഎം കേരള രാഷ്ട്രീയത്തില്‍ നിന്നും വിടവാങ്ങുമെന്ന് പി കെ ശശി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ ഗോവിന്ദന്‍ എന്നെ വിളിക്കാവു എന്നും അയാള്‍ വെറും പിടി മാഷാണെന്നും പി കെ ശശി പറഞ്ഞു. തെരെഞ്ഞെടുപ്പ് സമയത്ത് ഗോവിന്ദന് മുതല്‍ സിപിഎമ്മിന്റെ ബ്രാഞ്ച് അംഗങ്ങള്‍ക്ക് വരെ കടുത്ത അഹങ്കാരമായിരുന്നുവെന്നും പി കെ ശശി കുറ്റപ്പെടുത്തി.
 
ഞാന്‍ ഈ ഗോവിന്ദന്‍ എന്ന് പറയുമ്പോള്‍ ബുദ്ധിമുട്ട് തോന്നരുത്. അത് അയാളുടെ പേരാണ്. അയാള്‍ മാസ്റ്ററല്ല, പിടി മാഷാണ്.  ഗോവിന്ദന്‍ മുതല്‍ ബ്രാഞ്ച് വരെ എന്തായിരുന്നു ധാര്‍ഷ്ട്യം. ഒന്ന് തോറ്റാല്‍ അംഗീകരിക്കാന്‍ തയ്യാറാകേണ്ടെ. എന്നാലും ധിക്കാരം പോകുന്നില്ല. പി കെ ശശി പറഞ്ഞു. എം ഗോവിന്ദനെതിരെ ജി സുധാകരന്‍ നടത്തിയ വിമര്‍ശനത്തിന് പിന്നാലെയാണ് പി കെ ശശിയുടെ വിമര്‍ശനം. ALSO READ: ശരിക്കും വർഗവഞ്ചകൻ എം വി ഗോവിന്ദൻ, സെക്രട്ടറി സ്ഥാനം രാജിവെയ്ക്കണമെന്ന് ജി സുധാകരൻ
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
നിങ്ങളുടെ മാനസികനില പരിശോധിക്കണം, പാക് പ്രതിരോധമന്ത്രിക്ക് മറുപടിയുമായി ഇന്ത്യ