ഒളിപ്പിച്ചുവെച്ച സസ്‌പെന്‍സ് പുറംലോകം അറിയാന്‍ ഇനി രണ്ട് ദിവസം കൂടി, ട്വല്‍ത്ത് മാനിനായി മോഹന്‍ലാല്‍ ആരാധകര്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 18 മെയ് 2022 (14:29 IST)
ത്രില്ലര്‍ സിനിമകളുടെ സംവിധായകന്‍ ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ട്വല്‍ത്ത് മാന്‍ റിലീസിന് ഇനി രണ്ടുനാള്‍. പുറത്തുവന്ന ട്രൈലര്‍ ഇലും ലും പ്രോമോ വീഡിയോകളിലും രഹസ്യം ഒളിപ്പിക്കാന്‍ പ്രത്യേകം അണിയറ പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചു.ആകെ 14 കഥാപാത്രങ്ങളാണ് ട്വല്‍ത്ത് മാനിലുള്ളത്. അതില്‍ 12 പേരുടെ കഥയാണ് മോഹന്‍ലാല്‍ ചിത്രം പറയുന്നത്.ജീത്തു ജോസഫ് അവസാനം വരെ പിടി തരാത്ത ഒരു സസ്‌പെന്‍സും സിനിമയില്‍ ഒളിപ്പിച്ചിട്ടുണ്ട്.
ഹോട്ട്സ്റ്റാറിലൂടെ മേയ് 20ന് പ്രദര്‍ശനം ആരംഭിക്കും.ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്, അനു മോഹന്‍, ചന്തുനാഥ്, രാഹുല്‍ മാധവ്,അദിതി രവി, അനുശ്രീ, പ്രിയങ്ക നായര്‍, അനു സിത്താര, ലിയോണ ലിഷോയ്, തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.
അനില്‍ ജോണ്‍സണ്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.സതീഷ് കുറുപ്പ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :