'ദേ വരുന്നു അടുത്ത ഹിറ്റടിക്കാൻ'; ഭാവന സ്റ്റുഡിയോസിന്റെ 'പിക്‌നിക്', ദിലീഷ് പോത്തനൊപ്പം ഇന്ദ്രജിത്തും
Picnic Movie - Bhavana Studios
ഹിറ്റ് ആവർത്തിക്കാൻ ഭാവന സ്റ്റുഡിയോസ്. 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ന് ശേഷം ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന 'പിക്‌നിക്' പ്രഖ്യാപിച്ചു. പ്രേമലു, ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്നിവയുടെ സഹരചയിതാവായ കിരൺ ജോസി സംവിധായകനാകുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ബെത്ലഹേം കുടുംബ യൂണിറ്റിന്റെ വൻ വിജയത്തിനു ശേഷം ഏറെ സന്തോഷത്തോടെ പുതിയ പ്രൊജക്ട് ആയ 'പിക്നിക്' പ്രഖ്യാപിക്കുകയാണെന്ന് ഭാവന സ്റ്റുഡിയോസ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ഫാമിലി കോമഡി ഡ്രാമയായി ഒരുക്കുന്ന ചിത്രം 2027 ജനുവരി 14 നാണ് റിലീസ് പ്ലാൻ ചെയ്തിരിക്കുന്നത്.
കിരൺ ജോസിക്കൊപ്പം അനുരാജ് ഒ.ബി കൂടി ചേർന്നാണ് തിരക്കഥ. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ എന്നിവരാണ് നിർമാണം. സംഗീതം ഗോവിന്ദ് വസന്ത, ആദർശ് സദാനന്ദൻ ആണ് ക്യാമറ. സന്ദീപ് പ്രദീപ്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവർക്കൊപ്പം ദിലീഷ് പോത്തനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
