1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Auto Taxi Rate Increase in Kerala

ഓട്ടോ മിനിമം ചാർജ് 30 രൂപയിൽ നിന്ന് 50 രൂപയാകും, ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ; ഉറപ്പ് നൽകി സർക്കാർ

Auto Charge, Taxi Charge, Auto Taxi Rate Increase in Kerala
Auto Taxi Charge

സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമായിരിക്കെ ഓട്ടോ, ടാക്‌സി നിരക്ക് വർധനയും. ഓട്ടോ-ടാക്‌സി നിരക്ക് വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. നിരക്ക് പരിഷ്‌കരണം ആവശ്യപ്പെട്ട് പ്രഖ്യാപിച്ചിരുന്ന 24 മണിക്കൂർ പണിമുടക്ക് ഉപേക്ഷിച്ചു. സർക്കാരിൽ നിന്ന് നിരക്ക് വർധനവിൽ ഉറപ്പ് കിട്ടിയ സാഹചര്യത്തിലാണിത്. 
 
ഓട്ടോ ടാക്‌സി യൂണിയനുകളുമായി ഗതാഗതമന്ത്രി സി.പി.ജോൺ നടത്തിയ ചർച്ചയിലാണ് നിരക്ക് വർധിപ്പിക്കാമെന്ന് യൂണിയനുകൾക്ക് സർക്കാർ ഉറപ്പ് നൽകിയത്. ജനുവരി ഒന്നുമുതൽ നിരക്ക് കൂട്ടാനാണ് ധാരണയായിരിക്കുന്നത്. നിരക്ക് എത്ര കൂട്ടണം എന്നതിൽ പഠനം നടത്താൻ കമ്മീഷനെ വെയ്ക്കുമെന്ന് സർക്കാർ അറിയിച്ചു. 
 
ഓട്ടോറിക്ഷയുടെ മിനിമം ചാർജ് 30 രൂപയിൽ നിന്നും 50 ആയും ടാക്സിയുടെത് 250 രൂപയിൽ നിന്നും 300 രൂപയായും ഉയർത്തണമെന്നാണ് യൂണിയനുകളുടെ ആവശ്യം. നിരക്കുകൾ പുതുക്കണമെന്ന് ആവശ്യപ്പെട്ടു വിവിധ ട്രേഡ് യൂണിയനുകൾ സംസ്ഥാന സർക്കാരിനു നിവേദനം നൽകിയിരുന്നു. തുടർന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ യോഗം വിളിച്ചെങ്കിലും തീരുമാനമായിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ചത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇസ്രായേലിൽ നെതന്യാഹുവിന് വീണ്ടും തിരിച്ചടി; നെസ്സറ്റ് പദവികളിൽ ധാരണയിലെത്തി ഗാഡി ഐസൻകോട്ട് സഖ്യം