'വാഴ'യെ വെട്ടി, 'ലോകഃയും വീഴും; 'ബെത്‌ലഹേം' കുതിപ്പ് 300 കോടിയിലേക്ക്
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' 300 കോടിയിലേക്ക്. ചിത്രത്തിന്റെ ആഗോള ബോക്‌സ്ഓഫീസ് കളക്ഷൻ 290 കോടിയും കടന്ന് മുന്നേറുകയാണ്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ചിത്രം 300 കോടി ക്ലബിലെത്തുന്ന മലയാളത്തിലെ രണ്ടാമത്തെ സിനിമയാകും.
23-ാം ദിവസവും മികച്ച കളക്ഷൻ
രണ്ടാം ശനിയായ ഇന്നലെ (സെപ്റ്റംബർ 12) ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ ഇന്ത്യ നെറ്റ് കളക്ഷൻ 4.10 കോടിയാണ്. ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷൻ ആകെ 142.05 കോടിയിലേക്ക് എത്തി. ഇന്ത്യ ഗ്രോസ് 165.85 കോടിയാണ്. ഓവർസീസിൽ നിന്നും 130 കോടിക്ക് മുകളിൽ കളക്ട് ചെയ്തു.
'വാഴ'യെ വെട്ടി
കേരള ബോക്‌സ്ഓഫീസിൽ നിന്ന് ഏറ്റവുമധികം കളക്ഷൻ നേടുന്ന സിനിമയായി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' മാറി. 'വാഴ 2' വിന്റെ കളക്ഷൻ മറികടന്നാണ് നേട്ടം. 123 കോടിയായിരുന്നു വാഴ 2 കേരള ബോക്‌സ്ഓഫീസിൽ നിന്ന് കളക്ട് ചെയ്തത്.
'ലോക' കടക്കാൻ
വേൾഡ് വൈഡ് കളക്ഷനിൽ ലോകഃയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്. ലോകയെ ബെത്‌ലഹേം കുടുംബ യൂണിറ്റ് മറികടക്കുമെന്ന് ഉറപ്പായി.
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റുകൾ
കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ അഞ്ച് ഇൻഡസ്ട്രി ഹിറ്റുകളാണ് മലയാളത്തിനുണ്ടായത്. 'എമ്പുരാൻ', 'തുടരും', 'ലോക', 'വാഴ 2', ഇപ്പോൾ 'ബെത്ലഹേം'.
രണ്ടായിരത്തിന് ശേഷം മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റുകൾ - 'നരസിംഹം' (2000), 'രാജമാണിക്യം'(2005), ക്ലാസ്മേറ്റ്സ് (2006), ട്വന്റി 20 (2008), ദൃശ്യം(2013), 'പ്രേമം' (2015), പുലിമുരുകൻ (2016), 2018 (2023), 'മഞ്ഞുമ്മൽ ബോയ്‌സ്' (2024), 'തുടരും' (2025), 'ലോക' (2025), 'വാഴ 2' (2026), 'ബെത്ലഹേം കുടുംബ യൂണിറ്റ്' (2026) Also Read: മമ്മൂട്ടിയും അടൂരും ഒന്നിക്കുന്ന 'പദയാത്ര'; ഹൃദ്യം ട്രെയ്‌ലർ (വീഡിയോ)