അനുബന്ധ വാര്‍ത്തകള്‍
- ചിരിക്കാൻ തയ്യാറായിക്കോളൂ; 'വാഴ 2' റിലീസ് തീയതി പുറത്ത്
- 'വർഷങ്ങൾ കടന്നുപോയി ഭൂതകാലം കടന്നുപോയിട്ടില്ല'; ദൃശ്യം 3 വരുന്നു; റിലീസ് തീയതി പുറത്ത്
- ബിജുമേനോൻ-ജോജു ജോർജ്-ജിത്തു ജോസഫ്; ആകാംക്ഷ നിറച്ച് വലതുവശത്തെ കള്ളൻ തിയേറ്ററുകളിലേക്ക്
- ദൃശ്യം 3 തിയേറ്ററുകളിലേക്ക്? റിലീസ് തീയതി പുറത്ത്
- ജോർജുകുട്ടി വരുന്നു; കാത്തിരിപ്പിന് വിരാമമിട്ട് 'ദൃശ്യം 3' ഏപ്രിലിൽ തിയറ്ററുകളിലേക്ക്, ഹിന്ദി പതിപ്പിന് 6 മാസം മുൻപെ സ്ക്രീനിലെത്തും
ഏപ്രിൽ രണ്ടിനായുള്ള കാത്തിരിപ്പിലാണ്, ദൃശ്യം 3 പ്രേക്ഷകരെ ഞെട്ടിക്കുമെന്നാണ് പ്രതീക്ഷ : ആശ ശരത്
ക്ലബ് എഫ്എമ്മിനോട് സംസാരിക്കവെയാണ് ദൃശ്യം 3നെ പറ്റിയുള്ള പ്രതീക്ഷകള്‍ താരം പങ്കുവെച്ചത്.
മലയാള സിനിമയുടെ ഏറ്റവും വിജയകരമായ ത്രില്ലര്‍ ഫ്രാഞ്ചൈസികളിലൊന്നായ
'ദൃശ്യം' സീരീസിന്റെ മൂന്നാം ഭാഗമായ 'ദൃശ്യം 3' പ്രേക്ഷകരിലേയ്ക്ക് എത്താനൊരുങ്ങുകയാണ്. മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രം ഏപ്രില്‍ 2ന് വിഷു റിലീസായി തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ സിനിമയെ പറ്റിയുള്ള തന്റെ പ്രതീക്ഷകള്‍ പങ്കുവെച്ചിരിക്കുകയാണ് നടി ആശ ശരത്. ആദ്യ 2 ഭാഗങ്ങളെ പോലെ ദൃശ്യം 3ഉം ആരാധകരെ ഞെട്ടിക്കുമെന്ന പ്രതീക്ഷയാണ് താരം പങ്കുവെച്ചത്.
ക്ലബ് എഫ്എമ്മിനോട് സംസാരിക്കവെയാണ് ദൃശ്യം 3നെ പറ്റിയുള്ള പ്രതീക്ഷകള്‍ താരം പങ്കുവെച്ചത്.ദൃശ്യം സിനിമയുടെ രണ്ട് ഭാഗങ്ങളും നമ്മളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന സിനിമകളാണ്. ദൃശ്യം 3 പ്രേക്ഷകരെ ഞെട്ടിക്കണമല്ലോ. അങ്ങനെ പ്രതീക്ഷിക്കാം. ഏപ്രില്‍ രണ്ടിന് അതിന്റെ ഫലം കിട്ടും. ഞാനും ഈ ഏപ്രില്‍ 2നായുള്ള കാത്തിരിപ്പിലാണ്. ആശ ശരത് പറഞ്ഞു.
ദൃശ്യത്തിന്റെ ആദ്യ 2 ഭാഗങ്ങളിലും ആശ ശരത് അവതരിപ്പിച്ച ഐജി ഗീത പ്രഭാകര്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ദൃശ്യത്തിന്റെ ഷൂട്ടിങ് ഡിസംബര്‍ ആദ്യം അവസാനിച്ചിരുന്നു. മോഹന്‍ലാലിനൊപ്പം മീന, എസ്തര് അനില്‍,അന്‍സിബ ഹസന്, സിദ്ദിഖ്, മുരളീ ഗോപി തുടങ്ങിയവരാണ് ദൃശ്യം ഫ്രാഞ്ചൈസിയിലെ പ്രധാന താരങ്ങള്‍.