ബിജുമേനോൻ-ജോജു ജോർജ്-ജിത്തു ജോസഫ്; ആകാംക്ഷ നിറച്ച് വലതുവശത്തെ കള്ളൻ തിയേറ്ററുകളിലേക്ക്

'സസൂക്ഷ്മം വീക്ഷിക്കൂ ഓരോ നീക്കവും' എന്ന ടാഗ് ലൈനുമായായിരുന്നു ബിജു മേനോനേയും ജോജുവിനേയും കാണിച്ചുകൊണ്ട് ടീസർ അപ്ഡേറ്റ് വീഡിയോ പുറത്തുവന്നത്.

Jeethu Joseph, Valathu Vashathe Kallan, Biju menon, Joju George, Drishyam 3, Malayalam Cinema
രേണുക വേണു| Last Modified വെള്ളി, 9 ജനുവരി 2026 (10:17 IST)

ബിജു മേനോനെയും ജോജു ജോർജിനേയും പ്രധാന കഥാപാത്രങ്ങളാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ റിലീസിനൊരുങ്ങുന്നു. ദുരൂഹത നിഴലിക്കുന്ന ചിത്രത്തിൻ്റെ ടീസർ വലിയ പ്രതീക്ഷയോടെയാണ് ജനങ്ങൾ ഏറ്റെടുത്തത്. ജനുവരി 30ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്.

'സസൂക്ഷ്മം വീക്ഷിക്കൂ ഓരോ നീക്കവും' എന്ന ടാഗ് ലൈനുമായായിരുന്നു ബിജു മേനോനേയും ജോജുവിനേയും കാണിച്ചുകൊണ്ട് ടീസർ അപ്ഡേറ്റ് വീഡിയോ പുറത്തുവന്നത്. വലതുവശത്തെ കള്ളൻ ഒരു കുറ്റാന്വേഷണ ചിത്രമാണെന്നാണ് സൂചന.

ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. 'മുറിവേറ്റൊരു ആത്മാവിൻറെ കുമ്പസാരം' എന്ന ടാഗ് ലൈനോടെയാണ് സിനിമയുടെ ടൈറ്റിൽ ലുക്ക് ആദ്യം പുറത്തിറങ്ങിയിരുന്നത്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണ് അടുത്തിടെ സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. വിനായക് ആണ് ചിത്രത്തിൻ്റെ എഡിറ്റർ. ടോൺസൺ ടോണി, സുനിൽ രാമാടി, പ്രശാന്ത് നായർ എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമാതാക്കൾ. വിഷ്ണു ശ്യാം, സം​ഗീതമൊരുക്കുന്ന ചിത്രത്തിൽ വിനായക് ശശികുമാറാണ് ​ഗാനരചന.

അതേസമയം ജിത്തു ജോസഫിൻ്റെ
ബ്ലോക്ബസ്റ്റർ ചിത്രമായ ദൃശ്യത്തിൻ്റെ മൂന്നാം ഭാ​ഗം ഏപ്രിലിൽ തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :