ഇത്തവണ പെരുന്നാളിനു ക്ഷേമ പെൻഷനില്ല; സർക്കാർ വാഗ്ദാനം പാഴ് വാക്ക് !
മേയ് 25 മുതൽ ക്ഷേമ പെൻഷൻ വിതരണം ചെയ്യുമെന്ന് യുഡിഎഫ് സർക്കാർ അറിയിച്ചിരുന്നെങ്കിലും അതിനായുള്ള നടപടികൾ പൂർത്തിയായിട്ടില്ലെന്നാണ് റിപ്പോർട്ട്
പെരുന്നാളിനു മുൻപ് ക്ഷേമ പെൻഷൻ നൽകുമെന്ന യുഡിഎഫ് സർക്കാരിന്റെ വാഗ്ദാനം പാഴ് വാക്കായി. ക്ഷേമ പെൻഷൻ വിതരണം ഇതുവരെ കാര്യമായി നടന്നിട്ടില്ല. ഉത്സവ സമയങ്ങളിൽ നേരത്തെ പെൻഷൻ വിതരണം ചെയ്യണമെന്നായിരുന്നു എൽഡിഎഫ് സർക്കാരിന്റെ നിലപാട്.
മേയ് 25 മുതൽ ക്ഷേമ പെൻഷൻ വിതരണം ചെയ്യുമെന്ന് യുഡിഎഫ് സർക്കാർ അറിയിച്ചിരുന്നെങ്കിലും അതിനായുള്ള നടപടികൾ പൂർത്തിയായിട്ടില്ലെന്നാണ് റിപ്പോർട്ട്. ജൂൺ ആദ്യവാരം മാത്രമേ പെൻഷൻ വിതരണം പൂർത്തിയാക്കാൻ സാധിക്കൂവെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
എൽഡിഎഫ് സർക്കാർ സ്ത്രീസുരക്ഷ പദ്ധതിയിൽ പ്രഖ്യാപിച്ച സ്ത്രീകൾക്കുള്ള പ്രതിമാസ ആയിരം രൂപ ധനസഹായവും നിലച്ചു. ഈ പദ്ധതി ഇനി യുഡിഎഫ് മുന്നോട്ടു കൊണ്ടുപോകുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. നേരത്തെ വിഷു പ്രമാണിച്ച് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ ഒന്നിച്ചു വിതരണം ചെയ്താണ് എൽഡിഎഫ് സർക്കാർ ഇറങ്ങിയത്.