US- Iran : യുഎസ് ആക്രമണത്തിന് തിരിച്ചടിയുമായി ഇറാൻ, യുഎസ് താവളം ആക്രമിച്ചു: സംഘർഷം വീണ്ടും രൂക്ഷമാകുമോ?
ബന്ദര്‍ അബ്ബാസ് വിമാനത്താവളത്തിന് സമീപം അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തിന് മറുപടിയായി യുഎസ് താവളത്തില്‍ പ്രത്യാക്രമണം നടത്തിയതായി ഇറാന്‍. വ്യാഴാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 4:50 ഓടെയാണ് ഇറാന്‍ തിരിച്ചടിച്ചതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ആക്രമിക്കപ്പെട്ട അമേരിക്കന്‍ വ്യോമതാവളത്തിന്റെ കൃത്യമായ സ്ഥലം മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
നേരത്തെ ഇറാന്റ് ബന്ദര്‍ അബ്ബാസ് സൈനികതാവളത്തിന് നേരെ അമേരിക്കന്‍ സേന ആക്രമണം നടത്തിയതിന് പ്രതികാരമായാണ് പ്രത്യാക്രമണം. ഹോര്‍മുസിന് സമീപം 4 ഡ്രോണുകളും അമേരിക്ക വെടിവെച്ചിട്ടിരുന്നു. വാണിജ്യ കപ്പല്‍ ഗതാഗതത്തിന് ഭീഷണിയായതിനെ തുടര്‍ന്നാണ് ഇറാന്റെ ഡ്രോണുകള്‍ തകര്‍ത്തതെന്നാണ് അമേരിക്ക പറയുന്നത്. അതേസമയം അമേരിക്കയുടെ ഭാഗത്ത് നിന്ന് ഇനിയുണ്ടാകുന്ന നീക്കങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഐആര്‍ജിസി വ്യക്തമാക്കി.