ചിരിക്കാൻ തയ്യാറായിക്കോളൂ; 'വാഴ 2' റിലീസ് തീയതി പുറത്ത്

മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം ദൃശ്യം 3 പുറത്തിറങ്ങുന്ന അതേ തീയതി തന്നെയാണ് വാഴ 2വും എത്തുന്നത്

vazha 2, Hashir & team, Malayalam Cinema
രേണുക വേണു| Last Modified വ്യാഴം, 15 ജനുവരി 2026 (14:09 IST)
ബോക്സ്ഓഫീസിൽ തരം​ഗമായ ചിത്രമായിരുന്നു വാഴ - ദി ബയോപിക് ഓഫ് ബില്യൺ ബോയ്സ്. സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ചിത്രത്തിൽ ഹാഷിർ, അമീൻ തുടങ്ങി ഒരുപറ്റം യുവാതാരങ്ങളാണ് അണിനിരക്കുന്നത്. ചിത്രത്തിൻ്റോ ഓരോ അപ്ഡേറ്റുകളും സമൂഹമാധ്യമങ്ങൾ ഇരുകയ്യും നീട്ടിയായിരുന്നു സ്വീകരിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ രണ്ടാം ഭാ​ഗമായ - ദി ബയോപിക് ഓഓഫ് ബില്യൺ ബ്രോസിൻ്റെ റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ്.

ഏപ്രിൽ രണ്ടിന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം പുറത്തിറങ്ങുന്ന അതേ തീയതി തന്നെയാണ് വാഴ 2വും എത്തുന്നത്.

ചിത്രത്തിൻ്റെ ആദ്യഭാ​ഗത്തിൽ തന്നെ ഹാഷിറും ടീം നായകരാകുന്ന രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചനകൾ ഉണ്ടായിരുന്നു. പിന്നാലെ വാഴയുടെ തിരക്കഥാകൃത്ത് വിപിൻ ദാസ് ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
നവാഗതനായ സവിൻ എസ് എ യുടെ സംവിധാനത്തിൽ വിപിൻ ദാസ് ആണ് തിരക്കഥ ഒരുക്കുന്നത്. സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും 'വാഴ 2'ൽ അഭിനയിക്കുന്നുണ്ട്.


2024 ആ​ഗസ്റ്റിലായിരുന്നു വാഴയുടെ ആദ്യ ഭാ​ഗം തിയേറ്ററുകളിലെത്തിയത്. ബോക്സ് ഓഫീസിൽ 40 കോടിയോളമായിരുന്നു ചിത്രം സ്വന്തമാക്കിയത്.
സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവരായിരുന്നു ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജഗദീഷ്, നോബി മാർക്കോസ്, കോട്ടയം നസീർ, അസിസ് നെടുമങ്ങാട്, അരുൺ സോൾ, രാജേശ്വരി, ശ്രുതി മണികണ്ഠൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിയാ വിൻസെന്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത് എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങലെ അവതരിപ്പിച്ചിരുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :