1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. fahadh faasil confirms avesham 2

രംഗണ്ണൻ വീണ്ടും വരുന്നു! ‘ആവേശം 2’ ഉണ്ടാകും; സ്ഥിരീകരിച്ച് ഫഹദ് ഫാസിൽ

ചിത്രത്തിൽ ഫഹദ് അവതരിപ്പിച്ച രംഗ എന്ന കഥാപാത്രം ഏറെ കയ്യടികൾ നേടിയിരുന്നു

fahadh faasil,fahad, avesham, avesham 2, ഫഹദ് ഫാസിൽ, ഫഹദ്, ആവേശം, ആവേശം 2
fahadh faasil
ഫഹദ് ഫാസിൽ നായകനായ ആക്ഷൻ കോമഡി ചിത്രമായിരുന്നു ആവേശം. ചിത്രത്തിൽ ഫഹദ് അവതരിപ്പിച്ച രംഗ എന്ന കഥാപാത്രം ഏറെ കയ്യടികൾ നേടിയിരുന്നു. ഇപ്പോഴിതാ താരം തന്നെ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ്. ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ ഭാഗം വമ്പൻ ഹിറ്റായതോടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ചിത്രം 2027-ലോ 2028-ലോ തിയേറ്ററുകളിൽ എത്തുമെന്നാണ് ഫഹദ് നൽകിയിരിക്കുന്ന സൂചന.
 
"ആവേശം 2 ഉറപ്പായും ഉണ്ടാകും... ചിത്രം 2027, അല്ലെങ്കിൽ 2028 ൽ പുറത്തിറങ്ങും"- ഫഹദ് പറഞ്ഞു.

ആദ്യ ഭാഗത്തിന് സംഗീതം നൽകിയ സുഷിൻ ശ്യാമും ഛായാഗ്രാഹകൻ സമീർ താഹിറും രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
 
19 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന പേട്രിയറ്റ് അണ് ആവേശത്തിന്റെ വിജയത്തിന് പിന്നാലെ ഫഹദിന്റേതായി പുറത്തിറങ്ങാനുള്ള ഏറ്റവും വലിയ പ്രോജക്റ്റ്. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുന്നത്. ഫഹദിന് പുറമെ, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് സിനിമയിലുള്ളത്. ഏപ്രില്‍ 23നാണ് ചിത്രത്തിന്റെ റിലീസ്.
About Writer
രേണുക വേണു
അടുത്ത ലേഖനം
‘ധുരന്ദർ’ലെ വൈറൽ ഡാൻസ് നമ്പർ ചിത്രീകരിക്കുമ്പോൾ എനിക്ക് പിരീഡ്സ് ആയിരുന്നു, അനുഭവം പങ്കുവെച്ച് അയേഷ ഖാൻ