വിവാഹനിശ്ചയത്തിൽ നിന്നും പിന്മാറിയത് ഞാൻ തന്നെ, അഭിനയം നിർത്താൻ പറഞ്ഞു,എന്നെ നിയന്ത്രിക്കാനാണ് ശ്രമിച്ചത് :അനുപമ പരമേശ്വരൻ
ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍.
കഴിഞ്ഞയാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച അനുപമ പരമേശ്വരന്റെ പോസ്റ്റ് വലിയ ചര്‍ച്ചയായത്. ഒടുവില്‍ തുറന്ന് ചിരിക്കാനും ചിത്രങ്ങള്‍ പങ്കുവെയ്ക്കാനുമുള്ള സ്വാതന്ത്ര്യം ലഭിച്ചെന്ന തരത്തില്‍ അനുപമ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് പിന്നാലെ താരത്തിന്റെ ബ്രേക്കപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. താരം പങ്കുവെച്ച പോസ്റ്റ് ധ്രുവ് വിക്രവുമായുള്ള ബ്രേയ്ക്കപ്പിനെ പറ്റിയാണെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ സംസാരം. പോസ്റ്റില്‍ നിന്ന് തന്റേത് ഒരു ടോക്‌സിക് റിലേഷന്‍ഷിപ്പായിരുന്നുവെന്ന സൂചനയാണ് താരം നല്‍കിയിരുന്നത്. ഇപ്പോഴിതാ ഇതിനെ പറ്റിയെല്ലാം തുറന്ന് സംസാരിച്ചിരിക്കുകയാണ് താരം. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍.
എന്നെ ഗോള്‍ഡ് ഡിഗ്ഗറെന്ന് വിളിക്കുന്നവരുണ്ട്. അവരോട് ഒരു കാര്യം വിശദമാക്കാനുണ്ട്. വിവാഹനിശ്ചയത്തിനായി ആവശ്യപ്പെട്ടപ്പോള്‍ പിന്മാറിയത് ഞാനാണ്. അല്ലെങ്കില്‍ ഞാന്‍ അയാളെ വിവാഹം കഴിക്കുകയും ഒരു വിവാഹമോചനത്തില്‍ അവസാനിക്കുകയും ചെയ്‌തേനെ. ഞാനാണ് നിരന്തരമായി വിവാഹ നിശ്ചയ അഭ്യര്‍ഥനകളെ മാറ്റിവെച്ചിരുന്നത്. അതൊരു പ്രണയമല്ലെന്നും ഞാന്‍ അഭിനയം നിര്‍ത്താന്‍ വേണ്ടിയുള്ള ഡെസ്പറേഷന്‍ ആണെന്നും അറിയാമായിരുന്നു. ഇപ്പോള്‍ നിശ്ചയം വേണ്ടെന്നാണ് ഞാന്‍ തീരുമാനിച്ചത്.
അവര്‍ ചോദിച്ചപ്പോള്‍ ഇയാള്‍ ചെറുപ്പമാണെന്നും കുറച്ചുകൂടി സമയമെടുക്കാമെന്നുമാണ് ഞാന്‍ പറഞ്ഞത്. കുട്ടികളെ പറ്റിയാണ് ചിന്തയെങ്കില്‍ എഗ്ഗ് ഫ്രീസ് ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. ഇതൊരു പ്രണയമല്ലെന്നും ഒരാളെ നിയന്ത്രിക്കാനുള്ള ഡെസ്പറേഷനാനെന്നും ഞാന്‍ മനസിലാക്കിയിരുന്നു. അന്നത് ക്ലിയറായി മനസിലായില്ലെങ്കിലും ഇത് വളരെ വേഗത്തിലാണ് പോകുന്നതെന്നും ശരിയല്ലെന്നുമുള്ള ചിന്ത ഉള്ളിലുണ്ടായിരുന്നു.
Anupama in her new interview
— Front Row (@FrontRowTeam) August 12, 2026
- Was in toxic relation
- Didn't let me promote films like Dragon
- his family prepared for engagement just 3 months into relation but he was too young
She explains his nature with an example of Anniyan character pic.twitter.com/O68E2Gw3KL
പങ്കാളിക്കൊപ്പമിരിക്കുമ്പോള്‍ നമുക്ക് അനുഭവപ്പെടേണ്ടത് സമാധാനമാണ്. എന്നാല്‍ ഞാനിത് പറഞ്ഞാല്‍ എന്താകും, എന്താകും മറുപടി എന്നൊക്കെ ഭയപ്പെടുന്ന അവസ്ഥയായിരുന്നു. കുറച്ച് കൂടി കഴിഞ്ഞാല്‍ ഈ നിയന്ത്രണങ്ങള്‍ കുറേക്കൂടി ഡയറക്ടാകും. എന്തുകൊണ്ടാന് ഞാന്‍ ഡ്രാഗണ്‍ പ്രമോട്ട് ചെയ്യാതിരുന്നതെന്നാണ് കരുതുന്നത്?, എന്റെ കരിയറിലെ തന്നെ വലിയ വിജയ സിനിമയാണിത്. പല പ്രൊജക്ടുകളും ഉപേക്ഷിക്കേണ്ടി വരും. ജോലിയില്‍ മാത്രമല്ല, എല്ലാത്തിലും. അനുപമ പറഞ്ഞു.