1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Anaswara rajan's with love ott update

തമിഴകത്തെ സർപ്രൈസ് ഹിറ്റ്, അനശ്വര രാജൻ്റെ തമിഴ് ചിത്രം ഒടിടിയിലേക്ക്, എവിടെ?, എപ്പോൾ കാണാം?

അബിഷന്‍ ജീവിന്ത് നായകനായി എത്തിയ ചിത്രം ഫെബ്രുവരി ആറിനാണ് തീയറ്ററുകളില്‍ റിലീസ് ചെയ്തത്.

with love
മലയാളി താരം അനശ്വര രാജന്‍ കേന്ദ്രകഥാപാത്രമായെത്തി തമിഴകത്ത് സര്‍പ്രൈസ് ഹിറ്റടിച്ച  തമിഴ് ചിത്രം 'വിത്ത് ലവ്' (With Love) ഒടിടി സ്ട്രീമിംഗിന് തയ്യാറെടുക്കുന്നു. സൗന്ദര്യ രജനീകാന്തിന്റെ സിയോണ്‍ ഫിലിംസും എംആര്‍പി എന്റര്‍ടൈന്‍മെന്റും ചേര്‍ന്ന് നിര്‍മ്മിച്ച ഈ റൊമാന്റിക് കോമഡി ചിത്രം മാര്‍ച്ച് ആറ് മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍  സ്ട്രീമിംഗ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 
 അബിഷന്‍ ജീവിന്ത് നായകനായി എത്തിയ ചിത്രം ഫെബ്രുവരി ആറിനാണ് തീയറ്ററുകളില്‍ റിലീസ് ചെയ്തത്. ലവര്‍, ടൂറിസ്റ്റ് ഫാമിലി എന്നീ ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടറായിരുന്ന മദന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്.
 
സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ മകള്‍ സൗന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുള്ള സിയോണ്‍ ഫിലിംസും എംആര്‍പി എന്റര്‍ടൈന്‍മെന്റും സംയുക്തമായാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി ആറിന് ആഗോളതലത്തില്‍ റിലീസ് ചെയ്ത ചിത്രം ഒരു മാസത്തെ തീയറ്റര്‍ പ്രദര്‍ശനത്തിന് ശേഷമാണ് ഒടിടിയിലേക്ക് എത്തുന്നത്. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും മാര്‍ച്ച് ആറ് മുതല്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് അനൗദ്യോഗിക വിവരം.
 
ഈ വര്‍ഷത്തെ തമിഴ് ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നായ 'ടൂറിസ്റ്റ് ഫാമിലി'യുടെ സംവിധായകന്‍ അബിഷന്‍ ജീവിന്താണ് സിനിമയിലെ നായകന്‍. മദന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. പ്രണയത്തിനും കോമഡിക്കും പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രത്തില്‍ ഹരിഷ് കുമാര്‍, കാവ്യാ അനില്‍, സച്ചിന്‍ നാച്ചിയപ്പന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഷോണ്‍ റോള്‍ഡന്‍ ആണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
അടുത്ത ലേഖനം
പെട്ടുപോയതാണ്, ശ്രീനിയേട്ടൻ മരിച്ചപ്പോൾ ജയറാം വരാത്തത് എന്തെന്ന് കൃത്യമായി അറിയാം : ഉർവശി