1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Gayatri arun about parasparam

പരസ്പരം ക്ലൈമാക്സ് ട്രോളാകുമെന്ന് അറിയാമായിരുന്നു, ഞാൻ തന്നെ ഷെയർ ചെയ്തിട്ടുണ്ട് : ഗായത്രി അരുൺ

Gayatri arun, Parasparam serial,Cinema News, interview
മിനിസ്‌ക്രീനിലൂടെയെത്തി ഇന്ന് സിനിമയിലും സജീവ സാന്നിധ്യമായ താരമാണ് ഗായത്രി അരുണ്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരസ്പരം എന്ന സീരിയലിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിലവില്‍ അഭിനയത്തിനൊപ്പം അവതരണവും പുസ്തകമെഴുത്തും വ്‌ലോഗിങ്ങുമെല്ലാമായി സജീവമാണ് താരം. ഇപ്പോഴിതാ പരസ്പരത്തിലെ ക്ലൈമാക്‌സ് സീന്‍ ട്രോളായി മാറിയതിനെ പറ്റി സംസാരിക്കുകയാണ് ഗായത്രി.
 
ഒറിജിനല്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രി മനസ്സ് തുറന്നത്. സൈബര്‍ ബുള്ളിയിങ്ങൊന്നും സംഭവിച്ചിട്ടില്ല. എന്നാല്‍ ആളുകള്‍ ആ ക്ലൈമാക്‌സ് രംഗം ട്രോളാക്കി. ആളുകള്‍ എയറിലാക്കാന്‍ സാധ്യതയുണ്ടെന്ന് അന്നേ ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ഒരു ഹിന്ദി സീരിയലിന്റെ റീമെയ്ക്കായിരുന്നു പരസ്പരം. ഹിന്ദിയിലും ഇതേ ക്ലൈമാക്‌സ് ആയിരുന്നു. എന്നാല്‍ അത് ട്രോളിലേക്ക് പോയി. ഹിന്ദിയിലെ പോലെ ഇവിടത്തെ പ്രേക്ഷകരില്‍ വര്‍ക്കായിട്ടുണ്ടാകില്ല. ആ രംഗങ്ങള്‍ ട്രോളായി മാറി. പല ട്രോളുകളും ഞാന്‍ തന്നെ എന്റെ പേജില്‍ ഷെയര്‍ ചെയ്തിരുന്നു. 
 
പരസ്പരം ടീമുമായി ഇപ്പോഴും നല്ല ബന്ധമാണുള്ളത്. പരസ്പരം സീരിയലിന്റെ സംവിധായകന്‍ തന്നെയാണ് ഇപ്പോള്‍ ഞാന്‍ അഭിനയിക്കുന്ന 'അമ്മേ മൂകാംബിക'യും സംവിധാനം ചെയ്യുന്നത്. ഗായത്രി അരുണ്‍ പറഞ്ഞു.
 
അടുത്ത ലേഖനം
തമിഴിലെത്തുമ്പോൾ എന്തിന് ഗ്ലാമറാസാകുന്നു, അനശ്വരയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം