അനുബന്ധ വാര്‍ത്തകള്‍
- ആഹ്ലാദ പ്രകടനം അതിരുവിട്ടു; വിവാഹാഘോഷത്തിനിടെ വെടിവയ്പ്പ്; വീഡിയോഗ്രാഫർ മരിച്ചു
- നടിമാർ ലഹരിമരുന്ന് ഉപയോഗിച്ചിട്ടാണ് അഭിനയിക്കുന്നത്: ബാബുരാജ് പറയുന്നു
- യുവനടന്മാർക്കിടയിൽ മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകം, ഷെയ്ൻ നിഗം പ്രശ്നത്തിൽ ഗുരുതര ആരോപണങ്ങളുമായി നിർമാതാക്കൾ
- ശൈലി മാറ്റാൻ ഉദ്ദേശിക്കുന്നില്ല, അവസരം ഉപയോഗിക്കും; കൂറ്റൻ സ്കോറാണ് ലക്ഷ്യമെന്ന് സഞ്ജു സാംസൺ
- മേക്കപ്പല്ല,തലൈവിയാകാൻ ഉപയോഗിച്ചത് ഹോർമോൺ ഗുളികകളെന്ന് കങ്കണ റണാവത്ത്
യോഗാസനവും യാമങ്ങളും
യോഗാസനം ശാരീരികവും മാനസികവുമായ നിയന്ത്രണം കൈവരുത്തുക എന്നതിനെക്കാളുപരി ഒരു ജീവിതക്രമം തന്നെയാണ്. യോഗാസനത്തിലെ യാമങ്ങളും(നിയന്ത്രണങ്ങള്‍) നിയമങ്ങളും (നിരീക്ഷണങ്ങള്‍) ആരോഗ്യകരവും സന്തോഷകരവുമായ ജീവിതത്തിലേക്കുള്ള വഴികളാണ്. സാമൂഹ്യജീവിതത്തില്‍ ദൈവീകമായ അവബോധം കൊണ്ടു വരാന്‍ യോഗസനം വഴി കഴിയുന്നതാണ്.
യാമങ്ങള്‍
യാമങ്ങളെയും നിയമങ്ങളെയും കുറിച്ച് നിരവധി വ്യാഖ്യാനങ്ങളും അഭിപ്രായങ്ങളും ഉയര്‍ന്ന് വന്നിട്ടുണ്ട്. ഭാഗവത പുരാണത്തില്‍ പന്ത്രണ്ട് യോഗനിയന്ത്രണങ്ങളെ കുറിച്ച് വിവരണമുണ്ട്. എന്നാല്‍, ‘പരാശര്‍ സ്മൃതി’യില്‍ പത്തെണ്ണത്തെ കുറിച്ചേ വിവരണമുള്ളൂ. അതേസമയം, പതജ്ഞലിയുടെ യോഗസുത്രത്തില്‍ അന്ച് യാമങ്ങളെ കുറിച്ച് മാത്രമേ വിശദീകരിക്കുന്നുള്ളൂ. ഈ അഞ്ച് യാമങ്ങള്‍ മഹത്തായ പ്രപഞ്ച സത്യങ്ങളാണെന്ന്(വ്രതങ്ങള്‍) കരുതപ്പെടുന്നു. കാരണം, ഇത് ജാതിയോ വിശ്വാസമോ സമയമോ സാഹചര്യങ്ങളോ നോക്കാതെ അനുഷ്ഠിക്കാന്‍ കഴിയുന്നതാണ്.
സമൂഹത്തില്‍ ഒരാള്‍ എങ്ങനെ ഇടപെടണമെന്നും സാമൂഹ്യഅച്ചടക്കങ്ങളെ കുറിച്ചും ഇത് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുന്നു. ഈ അഞ്ച് യാമങ്ങള്‍ ഏതൊക്കെ ആണെന്ന് നോക്കാം.
അഹിംസ
സത്യം
അസ്തേയം
ബ്രഹ്മചര്യം
അപരിഗ്രഹ
ആസ്തേയം എന്നാല്‍ മോഷണമില്ലാത്ത അവസ്ഥയാണ് ഉദേശിക്കുന്നത്. ചിന്ത, വാക്കുകള്‍, പ്രവൃത്തി എന്നിവ ഒരാളുടെ സ്വന്തമായിരിക്കണം. മറ്റൊരാളുടെ മുതല്‍ ആഗ്രഹിക്കുന്നതില്‍ നിന്നും അസൂയയില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കേണ്ടതാണെന്നും വിശദീകരണമുണ്ട്.
ബ്രഹ്മചര്യത്തിന് വേദങ്ങളും പുരാണങ്ങളും സ്മൃതികളും അതിമഹത്തായ സ്ഥാനമാണ് കല്പ്പിച്ചിരിക്കുന്നത്. ഒരാളുടെ സ്വഭാവമാണ് അയാളെ ദൈവത്തിലേക്ക് അടുപ്പിക്കുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. എല്ലാവിധ ഇന്ദ്രിയസുഖങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കണമെന്ന് യാമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഭൌതീക സുഖങ്ങളില്‍ നിന്നും അകന്ന് നില്ക്കുക ആണ് അപിഗ്രഹ കൊണ്ടു അര്‍ത്ഥമാക്കുന്നത്. എല്ലാവിധ ഇന്ദ്രിയ സുഖങ്ങളില്‍ നിന്നും പൂര്‍ണ്ണമായി വിട്ടുനിന്നാലേ ഈ അവസ്ഥ പ്രാപിക്കാന്‍ കഴിയൂ എന്ന് മഹര്‍ഷിമാര്‍ പറയുന്നു.