നടിമാർ ലഹരിമരുന്ന് ഉപയോഗിച്ചിട്ടാണ് അഭിനയിക്കുന്നത്: ബാബുരാജ് പറയുന്നു

നീലിമ ലക്ഷ്മി മോഹൻ| Last Modified വെള്ളി, 29 നവം‌ബര്‍ 2019 (11:16 IST)
മലയാള സിനിമയിലെ ന്യൂ ജെൻ തലമുറയിലെ ചെറുപ്പക്കാർ കഞ്ചവടക്കമുള്ള ലഹരിമരുന്നുകൾ ഉപയോഗിക്കുന്നുണ്ടെന്ന് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഈ ആരോപണം ശരിവെച്ചിരിക്കുകയാണ് എക്‌സിക്യൂട്ടിവ് അംഗം ബാബുരാജ്.

ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ മാത്രം സിനമാസംഘടനകളുണ്ട്. നടിമാരില്‍ പലരും ലഹരി ഉപയോഗിക്കുന്നവരാണെന്നും ബാബുരാജ് ഒരു മാധ്യത്തോട് പറഞ്ഞു. പ്രശ്‌നങ്ങളുണ്ടായപ്പോള്‍ മാത്രമാണ് ഷെയിന്‍ ‘അമ്മ’യില്‍ അംഗമായത്. ലഹരിമരുന്ന് ഉപയോഗിക്കുന്നവരില്‍ പലരും ‘അമ്മ’യില്‍ അംഗങ്ങളല്ല. അവര്‍ക്ക് താല്‍പര്യവുമില്ലെന്നും ബാബുരാജ് പറഞ്ഞു.

ഷെയ്ന്‍ നിഗമിനെ വിലക്കിക്കൊണ്ടുള്ള കാര്യം വെളിപ്പെടുത്തി എത്തിയപ്പോഴാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ലഹരിയുടെ കാര്യവും വ്യക്തമാക്കിയിരുന്നത്. അതേസമയം തന്നെ വിലക്കിക്കൊണ്ടുള്ള സംഘടനയുടെ തീരുമാനത്തിനെതിരെ ശക്തമായി പ്രതികരിച്ച് ഷെയിനും രംഗത്തെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :