1. മറ്റുള്ളവ
  2. ആരോഗ്യം
  3. നുറുങ്ങുകള്‍
  4. Should we completely avoid rice for Weight loss

ചോറ് ഒഴിവാക്കണോ തടി കുറയ്ക്കാൻ?

കാർബോ ഹൈഡ്രേറ്റ്, വിറ്റാമിൻ ബി, ധാതുക്കൾ എന്നിവ ചോറിൽ അടങ്ങിയിട്ടുണ്ട്

Rice, Avoiding rice completely, Side effects of Rice, ചോറ്, ചോറിന്റെ ഗുണങ്ങള്‍, ചോറിന്റെ ദൂഷ്യഫലങ്ങള്‍
തടിയും കുടവയറും കുറയ്ക്കാൻ ചോറ് പൂർണമായി ഒഴിവാക്കുന്നവർ നമുക്കിടയിലുണ്ട്. എന്നാൽ ചോറ് പൂർണമായി ഒഴിവാക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല. കഴിക്കുന്ന അളവിൽ നിയന്ത്രണം ഉണ്ടെങ്കിൽ ചോറ് അപകടകാരിയല്ല. 
 
കാർബോ ഹൈഡ്രേറ്റ്, വിറ്റാമിൻ ബി, ധാതുക്കൾ എന്നിവ ചോറിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിനു ആവശ്യമായ ഊർജം ഉൽപ്പാദിപ്പിക്കാൻ കാർബോ ഹൈഡ്രേറ്റ് അത്യാവശ്യമാണ്. ചോറ് പൂർണമായി ഒഴിവാക്കുന്നത് ശരീരത്തെ ദുർബലമാക്കും. പോഷകങ്ങൾ അടങ്ങിയ ചോറ് പൂർണമായി ഒഴിവാക്കേണ്ട ആവശ്യമില്ല. അരിയോടൊപ്പം ധാരാളം പച്ചക്കറികളും പ്രോട്ടീൻ ഭക്ഷണങ്ങളും ചേർത്തു കഴിച്ചാൽ മതി. 
 
ദിവസത്തിൽ ഒരു നേരം ചോറ് കഴിക്കാവുന്നതാണ്. കൂടുതൽ ഊർജം ആവശ്യമില്ലാത്തതിനാൽ രാത്രി ചോറ് ഒഴിവാക്കാം. ഫൈബറിന്റെ അളവ് കൂടുതലുള്ളതിനാൽ തവിടുള്ള അരിയാണ് ചോറിനു നല്ലത്. ഒരുനേരം ചോറ് കഴിക്കുമ്പോഴും എടുക്കുന്ന അളവിൽ ശ്രദ്ധ വേണം. വളരെ കുറച്ച് ചോറിനൊപ്പം നന്നായി പച്ചക്കറികളും പ്രോട്ടീൻ അടങ്ങിയ ചിക്കൻ, മുട്ട എന്നിവയും ഉൾക്കൊള്ളിക്കുക. 
About Writer
WEBDUNIA