1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Calling jihadi is not joke neena kurupp involvement became crucial in ansiba case

ജിഹാദിയെന്ന് അന്‍സിബയെ വിളിച്ചത് തമാശയ്‌ക്കെന്ന് പോലീസ് റിപ്പോര്‍ട്ട്, ടിനി ടോമിനെ കുടുക്കിയത് നീന കുറുപ്പിന്റെ മൊഴി

Ansiba Hassan and Tiny Tom
നടന്‍ ടിനി ടോമിനെതിരെ നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന പോലീസ് റിപ്പോര്‍ട്ട് കോടതി തള്ളിയതില്‍ നിര്‍ണായകമായത് നടി നീന കുറുപ്പിന്റെ മൊഴി. അന്‍സിബയെ ജിഹാദിയെന്ന് ടിനി ടോം തമാശയ്ക്ക് വിളിച്ചതാണെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്. ഇതാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി കളഞ്ഞത്. ടിനി ടോമിനെതിരെ പ്രഥമദൃഷ്ട്യ തെളിവുണ്ടെന്നും നീന കുറുപ്പിന്റെ സാക്ഷ്യമൊഴിയില്‍ ഇക്കാര്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
 
കേസെടുക്കാന്‍ നിര്‍ദേശിച്ച് ഇന്നലെ കോടതി ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്. അന്‍സിബയുടെ പരാതിയില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട കോടതി ബിഎന്‍എസ് 173(5) പ്രകാരം കേസെടുക്കാന്‍ കടവന്ത്ര പോലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തു. പരാതിയില്‍ തെളിവില്ലെന്നായിരുന്നു കടവന്ത്ര പോലീസിന്റെ നിലപാട്.  എന്നാല്‍ അമ്മ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ നീനക്കുറുപ്പിന്റെ സാക്ഷിമൊഴി നിര്‍ണായകമായി. സ്ത്രീതത്വത്തെ അപമാനിക്കല്‍ അടക്കമുള്ള പരാതികളെല്ലാം അന്വേഷിക്കണമെന്നും കോടതി നിര്‍ദേശത്തിലുണ്ട്.
 
താരസംഘടന അമ്മയിലെ ആഭ്യന്തര തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടാണ് അന്‍സിബയുടെ പരാതി പൊതുസമൂഹത്തില്‍ ചര്‍ച്ചയായത്. ടിനി ടോം തനിക്കെതിരെ സൈബര്‍ അധിക്ഷേപവും വര്‍ഗീയ പരാമര്‍ശങ്ങളും നടത്തുന്നതായി പോലീസില്‍ നല്‍കിയ പരാതിയില്‍ അന്‍സിബ വ്യക്തമാക്കിയിരുന്നു. തന്നെ ജിഹാദിയാക്കാന്‍ ജനപ്രതിനിധി അടക്കമുള്ളവര്‍ കൂട്ടുനിന്നെന്നും കുടുംബാംഗങ്ങളെ പോലും തേജോവധം ചെയ്യാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും അന്‍സിബ അടുത്തിടെ എഴുതിയ ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചിരുന്നു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
അൻസിബയുടെ പരാതികൾ തള്ളുന്നതിനു പിന്നിൽ സംഘപരിവാർ രാഷ്ട്രീയം; ജനപ്രതിനിധിയായ പ്രമുഖ നടൻ ആര്?