1. മറ്റുള്ളവ
  2. ആരോഗ്യം
  3. ആരോഗ്യവാര്‍ത്ത
  4. Oil processed at high temperatures undergoes oxidation

ഉയര്‍ന്ന താപനിലയില്‍ സംസ്‌കരിക്കുന്ന എണ്ണ, ശരീരത്തിന് ദോഷകരം, കാരണമുണ്ട്

Oil processed
സംസ്‌കരിച്ച എണ്ണകള്‍ കൂടുതലായി ഉപയോഗിക്കുന്നതുകൊണ്ട് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കും. ഉയര്‍ന്ന താപനിലയില്‍ സംസ്‌കരിക്കുന്ന എണ്ണകളില്‍ മറ്റു കെമിക്കലുകളും ഉണ്ടാകുന്നു. സംസ്‌കരിച്ച എണ്ണകളില്‍ പോഷകങ്ങള്‍ തീരെ കുറവാണ്. വിറ്റാമിനുകള്‍, ആന്റിഓക്‌സിഡന്റുകള്‍, ഫൈറ്റോന്യൂട്രിയന്റ് എന്നിവയൊക്കെ കുറവായിരിക്കും. 
 
ഇവയില്‍ ഒമേഗ 6 ഫാറ്റി ആസിഡുകള്‍ കൂടുതലായിരിക്കും. ഇത് നീര്‍വീക്കത്തിന് കാരണമാകും. സണ്‍ഫ്‌ലവര്‍ ഓയില്‍, കോണ്‍ ഓയില്‍, സോയാബീന്‍ ഓയില്‍ എന്നിവയാണ് കൂടുതല്‍ വീക്കം ഉണ്ടാക്കുന്നത്. ഇത് പലതരം രോഗങ്ങള്‍ക്ക് കാരണമാകും. ഒമേഗ 6 ഫാറ്റി ആസിഡുകള്‍ കൂടുമ്പോള്‍ ശരീരത്തിനാവശ്യമാ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ അളവു കുറയുന്നു. ഇതും ആരോഗ്യപ്രശ്‌നങ്ങള്‍ ക്ഷണിച്ചു വരുത്തും. 
 
ഉയര്‍ന്ന താപനിലയില്‍ സംസ്‌കരിക്കുന്ന എണ്ണയ്ക്ക് ഓക്‌സിഡേഷന്‍ സംഭവിക്കുകയും ശരീരത്തില്‍ ദോഷകരമായ ഫ്രീ റാഡിക്കലുകളെ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് കാന്‍സറിനും കോശങ്ങളുടെ നാശത്തിനും കാരണമാകാം. ഒമേഗ 6 ഫാറ്റി ആസിഡ് ഹൃദ്രോഗത്തിനും ഇന്‍സുലിന്‍ റസിസ്റ്റന്‍സിനും കാരണമാകും. അമിതവണ്ണം ഉണ്ടാകും. ചീത്ത കൊളസ്‌ട്രോള്‍ കൂടും.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക