ആഹ്ലാദ പ്രകടനം അതിരുവിട്ടു; വിവാഹാഘോഷത്തിനിടെ വെടിവയ്‌പ്പ്; വീഡിയോഗ്രാഫർ മരിച്ചു

ബീഹാറിലെ സമസ്‌തിപുർ ജില്ലയിൽ വ്യാഴാഴ്‌ചയാണ് ദാരുണ സംഭവം.

തുമ്പി ഏബ്രഹാം| Last Modified ശനി, 30 നവം‌ബര്‍ 2019 (12:34 IST)
വിവാഹാഘോഷത്തിനിടെ ആഹ്ലാദ സൂചകമായി നടത്തിയ വെടിവയ്‌പ്പിൽ വീഡിയോ‌ഗ്രാഫർ മരിച്ചു. ബീഹാറിലെ സമസ്‌തിപുർ ജില്ലയിൽ വ്യാഴാഴ്‌ചയാണ് ദാരുണ സംഭവം.

റെയിൽവേ ക്ലബിൽ നടത്തിയ വിവാഹ സ്തകാരത്തിൽ നൃത്തം ചെയ്യുന്നതിനിടെ ഒരാൾ അശ്രദ്ധമായി റിവോൾവറിൽ നിന്ന് വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ വിജയ് കുമാർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി.

സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ സ്‌മസ്തിപുർ പൊലീസ് അശ്രദ്ധമായി വെടിവച്ചതിനെതിരെ കേസെടുക്കുകയും പ്രതികൾക്കായി അന്വേഷണം ആരംഭിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് വരികയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :